ഇലന്തൂർ: ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്ക് നിര്‍മാണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. 2.88 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒപി ബ്ലോക്ക് നിര്‍മിക്കുന്നത്.
2022-23 വര്‍ത്തെ ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് 88 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പുതിയ കാലഘട്ടത്തിന് അനുസരിച്ചാകും ഒപി ബ്ലോക്ക് നിര്‍മിക്കുക.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജയശ്രീ മനോജ്, മിനി ജിജു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സാലി ലാലു പുന്നക്കാട്, ആതിര ജയന്, സാം പി.തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി,
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.സേതുലക്ഷ്മി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. ശ്രീകുമാര്‍, ആര്‍ദ്രം ജില്ലാ നോഡൽ ഓഫീസര്‍ അംജിത്ത് രാജീവന്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്.എസ്. അനില്‍കുമാർ, മെഡിക്കല്‍ ഓഫീസര്‍ ടി.എം. ബിന്ദു എന്നിവര്‍ പങ്കെടുത്തു.