Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elections:

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്രാ​യോ​ഗി​ക രാ​ഷ്‌ട്രീ​യ സ​മീ​പ​നം സ്വീ​ക​രി​ക്കും: കെ​ആ​ര്‍​എ​ല്‍​സി​സി

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്രാ​യോ​ഗി​ക രാ​ഷ്‌​ട്രീ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള റീ​ജ​ണ്‍ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് കൗ​ണ്‍​സി​ല്‍ (കെ​ആ​ര്‍​എ​ല്‍​സി​സി).

പ്ര​ശ്‌​നാ​ധി​ഷ്ഠി​ത മൂ​ല്യാ​ധി​ഷ്ഠി​ത സ​മ​ദൂ​ര​മാ​ണ് പ്ര​ഖ്യാ​പി​ത രാ​ഷ്‌​ട്രീ​യ​ ന​യം. എ​ങ്കി​ലും കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​രി​ന്‍റെ​യും പ്ര​ധാ​ന രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും മു​ന്നി​ല്‍ ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹം നി​ര​ന്ത​രം മു​ന്നോ​ട്ടു​ വ​ച്ചി​ട്ടു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും എ​ങ്ങനെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ചി​ത​മാ​യ രാ​ഷ്‌​ട്രീ​യ​ സ​മീ​പ​നം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കെ​ആ​ര്‍​എ​ല്‍​സി​സി​യു​ടെ 46-ാം ജ​ന​റ​ല്‍ ​അ​സം​ബ്ലി അം​ഗീ​ക​രി​ച്ച പ്ര​സ്താ​വ​ന വ്യ​ക്ത​മാ​ക്കി.


കേ​ര​ള​ത്തി​ലെ ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ ജ​ന​സ​മൂ​ഹം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും സ​ര്‍​ക്കാ​രി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും മു​ന്നി​ല്‍ നി​ര​ന്ത​രം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്. ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക​ര്‍, ദ​ളി​ത്‌ ക്രൈ​സ്ത​വ​ര്‍, ആം​ഗ്ലോ ഇ​ന്ത്യ​ന്‍​സ് എ​ന്നീ പ്ര​ധാ​ന സ​മു​ദാ​യ​ങ്ങ​ള്‍ ഒ​ന്നു​ചേ​രു​ന്ന​താ​ണ് ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹം.

കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന​ത്തി​നും വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റ​ത്തി​നും അ​ന​ന്യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്കാ​ന്‍ ല​ത്തീ​ന്‍ സ​മൂ​ഹ​ത്തി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ലെ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ലും നേ​തൃ​ത്വ​ത്തി​ലും അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ലും അ​ര്‍​ഹ​മാ​യ പ​ങ്കാ​ളി​ത്ത​വും പ്രാ​തി​നി​ധ്യ​വും ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​ത് ഒ​രു യ​ഥാ​ര്‍​ഥ്യ​വു​മാ​ണ്. ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലെ 1947 എ​ന്ന വ​ര്‍​ഷം ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക​രെ സം​ബ​ന്ധി​ച്ച് അ​പ്ര​സ​ക്ത​മാ​യ​തി​നാ​ല്‍ ഈ ​പ്ര​ത്യേ​ക​ വ​ര്‍​ഷം ഒ​ഴി​വാ​ക്കി സ്പ​ഷ്ടീ​ക​ര​ണം ന​ട​ത്ത​ണം.

ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. റി​പ്പോ​ര്‍​ട്ടി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ല​തും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ നി​രാ​ക​രി​ക്കു​ന്നു. റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ ഈ ​റി​പ്പോ​ര്‍​ട്ടി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്ന ത​ര​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ സം​ശ​യ​ത്തോ​ടെ മാ​ത്ര​മേ വീ​ക്ഷി​ക്കാ​ന്‍ ക​ഴി​യൂ. ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ​ത്തി​ന് ഭ​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ത്ത​വും പ്രാ​തി​നി​ധ്യ​വും ഉ​റ​പ്പു​വ​രു​ത്താ​ന്‍ കേ​ര​ള​ത്തി​ലെ എ​ല്ലാ രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളും ത​യാ​റാ​ക​ണം.

തീ​ര​ദേ​ശ ​ഹൈ​വേ​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ പ്ര​സി​ദ്ധീ​ക​രി​ച്ച് തീ​ര​ദേ​ശ ജ​ന​ത​യു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണം. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​ത്തി​ല്‍ സ​മു​ദാ​യ പ്രാ​തി​നി​ധ്യ​ത്തെ സം​ബ​ന്ധി​ച്ച സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട​ണം. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​തി​ല്‍ അ​സം​ബ്ലി ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. തോ​ട്ടം മേ​ഖ​ല​ക​ളി​ലെ​യും മ​ല​യോ​ര​ മേ​ഖ​ല​ക​ളി​ലെ​യും ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണം. മു​ന​മ്പം പ്ര​ശ്‌​ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണം.

ഭി​ന്ന​ശേ​ഷി നി​യ​മ​ന​ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍​നി​ന്ന് എ​ന്‍​എ​സ്എ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള അ​നു​കൂ​ല​വി​ധി മ​റ്റെ​ല്ലാ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ബാ​ധ​ക​മാ​ക്ക​ണം. ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക​രു​ടെ വി​ദ്യാ​ഭ്യാ​സ സം​വ​ര​ണം നാ​ലു ശ​ത​മാ​ന​മാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും കെ​ആ​ര്‍​എ​ല്‍​സി​സി ജ​ന​റ​ല്‍ അ​സം​ബ്ലി ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടു ദി​വ​സ​മാ​യി എ​റ​ണാ​കു​ളം ആ​ശീ​ര്‍ ​ഭ​വ​നി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ കെ​ആ​ര്‍​എ​ല്‍​സി​ബി​സി-​കെ​ആ​ര്‍​എ​ല്‍​സി​സി പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. രൂ​പ​താ​ത​ല രാ​ഷ്‌​ട്രീ​യ​കാ​ര്യ​ സ​മി​തി റി​പ്പോ​ര്‍​ട്ടു​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ അ​വ​ലോ​ക​ന​വും ന​ട​ത്തി.

കെ​ആ​ര്‍​എ​ല്‍​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജി​ജു ജോ​ര്‍​ജ് അ​റ​ക്ക​ത്ത​റ പ്ര​വ​ര്‍​ത്ത​ന​റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ് ജ​ന​റ​ല്‍ അ​സം​ബ്ലി പ്ര​സ്താ​വ​ന അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി പ്ര​ബ​ല​ദാ​സ് മു​ന്‍ അ​സം​ബ്ലി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

Latest News

Up