Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elephant Attack

വളര്‍ത്തു പോത്തിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

കോതമംഗലം: വളര്‍ത്തു പോത്തിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ വെറ്റിലപ്പാറയില്‍ തുടുമ്മേല്‍ ബെന്നിയുടെ പോത്താണ് കാട്ടാനകളുടെ ചവിട്ടേറ്റു ചത്തത്.

റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകള്‍ ചവിട്ടിക്കൊന്നത്. കെട്ടിയിട്ടിരുന്നതു കാരണം കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ഒാടി രക്ഷപ്പെടാനും പോത്തിനു കഴിഞ്ഞില്ല.

പ്രദേശത്തു വന്യ മൃഗശല്യം രൂക്ഷമാണ്. ഫെന്‍സിംഗ് ഉപയോഗപ്രദമല്ലെന്നും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പോത്തിന്‍റെ ഉടമയ്ക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

Kerala

അ​ഴി​ച്ചുമാ​റ്റു​ന്ന​തി​നി​ടെ ആ​ന​യു​ടെ കു​ത്തേ​റ്റ് പാ​പ്പാ​ന് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് മ​ദ​പ്പാ​ടി​ലാ​യി​രു​ന്ന ആ​ന​യെ അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ കു​ത്തേ​റ്റ പാ​പ്പാ​ന് ദാ​രു​ണാ​ന്ത്യം. ര​ണ്ടാം പാ​പ്പാ​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തെ​ങ്ങ​മം സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ നാ​യ​ർ (53) ആ​ണ് മ​രി​ച്ച​ത്.

മ​ദ​പ്പാ​ട് ക​ഴി​ഞ്ഞെ​ന്ന് ക​രു​തി പാ​പ്പാ​ന്മാ​ർ ചേ​ർ​ന്ന് ആ​ന​യെ മാ​റ്റി​ക്കെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ര​ണ്ടാം പാ​പ്പ​നാ​ണ് ആ​ദ്യം കു​ത്തേ​റ്റ​ത്. തു​ട​ർ​ന്ന് മ​റ്റു പാ​പ്പാ​ൻ​മാ​ർ ചേ​ർ​ന്ന് ആ​ന​യെ സു​ര​ക്ഷി​ത​മാ​യി ത​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ​ക്ക് കു​ത്തേ​റ്റ​ത്.

ഗു​രു​ത​ര​പ​രി​ക്കേ​റ്റ മു​ര​ളീ​ധ​ര​ൻ നാ​യ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Kerala

അ​ട്ട​പ്പാ​ടി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ചീ​ര​ങ്ക​ട​വി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. ചീ​ര​ങ്ക​ട​വ് സ്വ​ദേ​ശി വെ​ള്ളി​ങ്കി​രി(40) ആ​ണ് മ​രി​ച്ച​ത്. പ​ശു​വി​നെ മേ​യ്ക്കാ​ന്‍ കാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.

തി​ങ്ക​ളാ​ഴ്ച പ​ശു​വി​നെ മേ​യ്ക്കാ​ൻ പോ​യ വെ​ള്ളി​ങ്കി​രി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. വ​നം​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ന​ത്തോ​ട് ‌ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പാ​ല​ക്കാ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു മു​ന്പും പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Kerala

നിലന്പൂരിൽ കാട്ടാനക്കലി; ഒരു ജീവൻകൂടി പൊലിഞ്ഞു

എ​​​ട​​​ക്ക​​​ര (മലപ്പുറം): നിലന്പൂരിന ടുത്ത് കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി കൊ​​​ല്ല​​​പ്പെ​​​ട്ടു. മു​​​ണ്ടേ​​​രി ഉ​​​ൾ​​​വ​​​ന​​​ത്തി​​​ൽ വാ​​​ണി​​​യം​​​പു​​​ഴ ഊ​​​രി​​​ലെ കൊ​​​ടി​​​ഞ്ഞി ബി​​​ല്ലി (57) യാ​​​ണ് കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മരി ച്ചത്.
ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഊ​​​രി​​​നു സ​​​മീ​​​പ​​​മു​​​ള്ള കു​​​ന്ത​​​ൻ​​​തോ​​​ട് വ​​​ന​​​ത്തി​​​ൽ കൂ​​​ണ്‍ ശേ​​​ഖ​​​രി​​​ക്കാ​​​ൻ പോ​​​യ​​​താ​​​യി​​​രു​​​ന്നു ഇയാൾ. വൈ​​​കി​​​യി​​​ട്ടും ക​​​ണാ​​​താ​​​യ​​​പ്പോ​​​ൾ ബി​​​ല്ലി​​​യു​​​ടെ മ​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് വൈ​​​കു​​​ന്നേ​​​രം മൂ​​​ന്ന​​​ര​​​യോ​​​ടെ കു​​​ന്ത​​​ൻ​​​തോ​​​ട് വ​​​ന​​​ഭാ​​​ഗ​​​ത്ത് ആ​​​ന​​​ക​​​ൾ​​​ക്ക് കു​​​ടി​​​വെ​​​ള്ളം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ നി​​​ർ​​​മി​​​ച്ച കു​​​ള​​​ത്തി​​​ന്‍റെ ക​​​ര​​​യി​​​ൽ ബി​​​ല്ലി മ​​​രി​​​ച്ചുകി​​​ട​​​ക്കു​​​ന്ന​​​ത് ക​​​ണ്ട​​​ത്.
ആ​​​ന​​​ക​​​ളു​​​ടെ കാ​​​ൽ​​​പ്പാ​​​ടു​​​ക​​​ളും ഇ​​​യാ​​​ൾ മ​​​രി​​​ച്ചുകി​​​ട​​​ക്കു​​​ന്ന​​​തി​​​ന് സ​​​മീ​​​പം കാ​​​ണ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ബി​​​ല്ലി​​​യു​​​ടെ ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നു​​​മാ​​​ണ് പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ള്ള​​​ത്. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് വ​​​ന​​​പാ​​​ല​​​ക​​​രും ആ​​​ദി​​​വാ​​​സി​​​ക​​​ളും ചേ​​​ർ​​​ന്ന് വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ മൃ​​​ത​​​ദേ​​​ഹം വ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് വാ​​​ണി​​​യം​​​പു​​​ഴ ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​ച്ചു.
എ​​​ന്നാ​​​ൽ, മൃ​​​ത​​​ദേ​​​ഹം ചാ​​​ലി​​​യാ​​​ർ പു​​​ഴ ക​​​ട​​​ത്തി പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന് കൊ​​​ണ്ടു​​​പോ​​​കാ​​​ൻ അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​ന​​​യ്ക്ക് സാ​​​ധി​​​ച്ചി​​​ല്ല. ചാ​​​ലി​​​യാ​​​ർ പു​​​ഴ ക​​​ട​​​ക്ക​​​വേ അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ സ​​​ഞ്ച​​​രി​​​ച്ച ഡി​​​ങ്കി ബോ​​​ട്ട് പു​​​ഴ​​​യി​​​ലെ കു​​​ത്തൊ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട് ഒ​​​ലി​​​ച്ചു​​​പോ​​​യ​​​തി​​​നാ​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ടെ​​​ത്തി​​​യ എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് സം​​​ഘം പു​​​ഴ​​​യി​​​ലെ തു​​​രു​​​ത്തി​​​ൽ അ​​​ക​​​പ്പെ​​​ട്ട അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​നാം​​​ഗ​​​ങ്ങ​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി പോ​​​കുക​​​യും ചെ​​​യ്തു.
വാ​​​ണി​​​യം​​​പു​​​ഴ ഫേ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​നി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് ഇ​​​ക്ക​​​ര​​​യെ​​​ത്തി​​​ച്ച് പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി കൊ​​​ണ്ടു​​​പോ​​​കും. ഓ​​​ണ​​​ത്തി​​​യാ​​​ണ് ബി​​​ല്ലി​​​യു​​​ടെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: ബാ​​​ബു, കു​​​മാ​​​ർ, സി​​​നി, മി​​​നി. മ​​​രു​​​മ​​​ക​​​ൾ: ഷീ​​​ബ.

District News

നിലമ്പൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെ മുണ്ടേരി ഉൾവനത്തിൽ വാണിയംപുഴ ഭാഗത്താണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

സ്ഥിരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ ജനവാസ മേഖലകളിലേക്കും എത്തുന്നത് പതിവായിട്ടുണ്ട്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന്, വനം വകുപ്പ് അധികൃതർ ഉന്നതതല യോഗം ചേർന്നു. കാട്ടാന ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അധികൃതർ ഉറപ്പുനൽകി.

Kerala

ഞാ​റ​ക്കോ​ട് ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ കാ​ട്ടാ​ന​യെ​ടു​ത്ത​ത് മൂ​ന്നു ജീ​വ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ


ക​ല്ല​ടി​ക്കോ​ട്: മു​ണ്ടൂ​ർ ഞാ​റ​ക്കോ​ട് ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ കാ​ട്ടാ​ന കൊ​ന്ന​തു മൂ​ന്നു പേ​രെ. സോ​ളി​ച്ച​ൻ വ​ർ​ഗീ​സ്, അ​ല​ൻ, കു​മാ​ര​ൻ എ​ന്നി​വ​രാ​ണ് ഒ​രു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​രു​കി​ൽ ആ​ന്‍റ​ണി കി​ട​പ്പി​ലാ​ണ്.


ആ​ദ്യ​മൊ​ക്കെ വ​ല്ല​പ്പോ​ഴും വ​ന്നി​രു​ന്ന ആ​ന​ക​ൾ അ​ടു​ത്ത​കാ​ല​ത്താ​യി സ്ഥി​രം എ​ത്തു​ന്നു​ണ്ട്. കൂ​ട്ട​മാ​യി എ​ത്തു​ന്ന ആ​ന​ക​ൾ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്. പാ​ട്ട കൊ​ട്ടി​യും പ​ട​ക്കം പൊ​ട്ടി​ച്ചും ആ​ന​ക​ളെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മ​ല്ല. വീ​ടു​ക​ൾ​ക്കു സ​മീ​പം വ​ന​ത്തി​ൽ ഒ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​ന​ക​ൾ പെ​ട്ടെ​ന്നു പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​ണ്.


രാ​വി​ലെ റ​ബ​ർ വെ​ട്ടാ​ൻ തോ​ട്ട​ത്തി​ലേ​ക്കു പോ​കു​മ്പോ​ഴാ​ണ് സോ​ളി​ച്ച​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന​ത്. അ​മ്മ​യോ​ടൊ​പ്പം സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് അ​ല​ൻ വീ​ടി​നു​സ​മീ​പം കൊ​ല്ല​പ്പെ​ടു​ന്ന​ത്.

വീ​ടി​നു പു​റ​ത്തു ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ കു​മാ​ര​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​ത്. കാ​ട്ടാ​ന​യെ ഇ​തി​നു​മു​മ്പ് ഈ ​പ്ര​ദേ​ശ​ത്തു ക​ണ്ടി​ട്ടി​ല്ലെ​ന്നും മ​റ്റെ​വി​ടെ​യോ​നി​ന്ന് ഇ​വി​ടെ എ​ത്തി​യ​താ​കാ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.


ഈ ​പ്ര​ദേ​ശ​ത്തു കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടാ​ൻ​പോ​ലും പേ​ടി​യാ​ണ്. വൈ​കു​ന്നേ​ര​മാ​യാ​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും വീ​ടി​നു​ള്ളി​ൽ ക​യ​റി വാ​തി​ൽ അ​ട​ച്ചി​രി​ക്കു​ക​യാ​ണു പ​തി​വ്. വ​ന​ത്തോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളും വീ​ടു​ക​ളും കാ​ട്ടാ​ന​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കാ​ട്ടാ​ന​ക​ൾ സ്ഥി​രം കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്താ​റു​ണ്ട്. കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ ച​ക്ക​യും മാ​ങ്ങ​യും വ​ലി​ച്ചു​പ​റി​ച്ചു തി​ന്നു​ക​യും തെ​ങ്ങും ക​മു​കും റ​ബ​റും കു​ത്തി​മ​റി​ച്ച് ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തു പ​തി​വാ​ണ്. ധോ​ണി മു​ത​ൽ പു​ളി​യ​മ്പു​ള്ളി വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.


വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ലും നാ​ട്ടി​ലും ഇ​റ​ങ്ങി ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി​ത്തീ​രു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ട്ര​ഞ്ച് നി​ർ​മി​ച്ചും വൈ​ദ്യു​തി​വേ​ലി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യും വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തു​ന്ന​തു ത​ട​യ​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Up