Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Epstein File

എപ്‌സ്റ്റീന്‍ ഫയൽ; ‍ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ല്‍ഹി: കു​​​പ്ര​​​സി​​​ദ്ധ ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​എ​​​സ് നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പ് പു​​​റ​​​ത്തു​​​വി​​​ട്ട രേ​​​ഖ​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്ര​​​മ​​​ന്ത്രി ഹ​​​ര്‍ദീ​​​പ് സിം​​​ഗ് പു​​​രി​​​ക്കെ​​​തി​​​രേ ചോ​​​ദ്യ​​​ങ്ങ​​​ളു​​​യ​​​ര്‍ത്തി കോ​​​ണ്‍ഗ്ര​​​സ്.

യു​​​എ​​​സ് നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പ് പു​​​റ​​​ത്തു​​​വി​​​ട്ട എ​​​പ്സ്റ്റീ​​​ന്‍ ഫ​​​യ​​​ല്‍സി​​​ല്‍ 2017 ജൂ​​​ണ്‍ ആ​​​റി​​​ന് ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​നും ഹ​​​ര്‍ദീ​​​പ് സിം​​​ഗ് പു​​​രി​​​യും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​മ​​​ട​​​ങ്ങു​​​ന്ന മെ​​​യി​​​ല്‍ ഉ​​​യ​​​ര്‍ത്തി​​​യാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ​​​വ​​​ക്താ​​​വ് പ​​​വ​​​ന്‍ ഖേ​​​ര ചോ​​​ദ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

2017 ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് ഹ​​​ര്‍ദീ​​​പ് സിം​​​ഗ് പു​​​രി എ​​​പ്സ്റ്റീ​​​നോ​​​ട് ഒ​​​രു യോ​​​ഗ​​​ത്തി​​​നു സമയം ല​​​ഭ്യ​​​മാ​​​ണോ​​​യെ​​​ന്നു ചോ​​​ദി​​​ക്കു​​​ന്ന​​​തും ഇ​​​തി​​​നു ‘‘മി​​​ഡി​​​ല്‍ ഈ​​​സ്റ്റ് ശ​​​രി​​​യാ​​​യി ന​​​ട​​​ന്നി​​​ല്ല. എ​​​നി​​​ക്കു ചി​​​ല ശ​​​ക്ത​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ണ്ട്”എ​​​ന്ന് എ​​​പ്സ്റ്റീ​​​ന്‍ ജൂ​​​ണ്‍ ആ​​​റി​​​ന് മ​​​റു​​​പ​​​ടി ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യ മെ​​​യി​​​ല്‍ പ​​​വ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ​​​ല​​​സ്തീ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹ്മൂ​​​ദ് അ​​​ബ്ബാ​​​സ് ഈ ​​​സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​ഴ്ച​​​ക​​​ള്‍ക്കു​​​മു​​​മ്പ് മാ​​​ത്രം (2017 മേ​​​യ് 14 മു​​​ത​​​ല്‍ 17 വ​​​രെ) ഇ​​​ന്ത്യ സ​​​ന്ദ​​​ര്‍ശി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് പ​​​വ​​​ന്‍ ചോ​​​ദ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

എ​​​പ്സ്റ്റീ​​​ന്‍റെ പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ പ​​​രാ​​​മ​​​ര്‍ശം മ​​​ഹ്മൂ​​​ദ് അ​​​ബ്ബാ​​​സി​​​ന്‍റെ സ​​​ന്ദ​​​ര്‍ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള​​​താ​​​ണോ​​​യെ​​​ന്നു ചോ​​​ദി​​​ച്ച കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് അ​​​ത​​​ല്ലെ​​​ങ്കി​​​ല്‍ പി​​​ന്നെ എ​​​പ്സ്റ്റീ​​​ന്‍ എ​​​ന്തി​​​നെ​​​പ്പ​​​റ്റി​​​യാ​​​ണു പ​​​രാ​​​മ​​​ര്‍ശി​​​ക്കു​​​ന്ന​​​തെ​​​ന്നും ചോ​​​ദി​​​ച്ചു. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ഒ​​​രു മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ന​​​യ​​​ത​​​ന്ത്ര​​​പ്ര​​​തി​​​നി​​​ധി ഒ​​​രു ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി​​​യോ​​​ട് ഇ​​​ന്ത്യ​​​യെ​​​ക്കു​​​റി​​​ച്ച് മാ​​​ത്ര​​​മ​​​ല്ലാ​​​തെ പ​​​ശ്ചി​​​മേ​​​ഷ്യ​​​യെ​​​ക്കു​​​റി​​​ച്ചും സം​​​സാ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​രാ​​​ഞ്ഞ പ​​​വ​​​ന്‍ ഇ​​​തൊ​​​രു ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മാ​​​ണോ, അ​​​തോ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ന്ന ഒ​​​രു നീ​​​ണ്ട ചർച്ചയുടെ ഭാ​​​ഗ​​​മാ​​​ണോ​​​യെ​​​ന്നും ചോ​​​ദി​​​ച്ചു.

എ​​​പ്സ്റ്റീ​​​ന്‍ പ​​​ങ്കു​​​വ​​​ച്ച പ്രസ്തു​​​ത മെ​​​യി​​​ലി​​​ല്‍ ഹ​​​ര്‍ദീ​​​പാ​​​ണ് എ​​​പ്സ്റ്റീ​​​നു​​​മാ​​​യു​​​ള്ള സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍ക്കു തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന​​​തെ​​​ന്നും പ​​​വ​​​ന്‍ പ​​​റ​​​ഞ്ഞു. എ​​​ന്നി​​​ട്ടും താ​​​ന്‍ എ​​​പ്സ്റ്റീ​​​ന് ഒ​​​രു മെ​​​യി​​​ല്‍ മാ​​​ത്ര​​​മേ അ​​​യ​​​ച്ചി​​​ട്ടു​​​ള്ളൂ​​​വെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മു​​​ന്ന​​​യി​​​ക്കാ​​​ന്‍ ഹ​​​ര്‍ദീ​​​പ് സിം​​​ഗ് ധൈ​​​ര്യ​​​പ്പെ​​​ട്ടെ​​​ന്നും പ​​​വ​​​ന്‍ ഖേ​​​ര കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Latest News

Up