Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Erumely

Kottayam

എ​രു​മേ​ലി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ അ​ട്ടി​മ​റി​യെ​ന്ന് ആ​രോ​പ​ണം

മു​ക്കൂ​ട്ടു​ത​റ: പ​ത്തു വ​ർ​ഷ​മാ​യി ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ച എ​രു​മേ​ലി സ​മ​ഗ്ര കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യി​ൽ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ണ​ക്‌​ഷ​ൻ എ​ടു​ത്ത​വ​ർ​ക്ക് ഇ​തു​വ​രെ​യും വെ​ള്ളം ന​ൽ​കാ​ൻ അ​ഥോ​റി​റ്റി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ആ​രോ​പ​ണം. പ​ദ്ധ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​തി​ന്‍റെ ഫ​ല​മാ​ണ് ഇ​തെ​ന്ന് വ​കു​പ്പു​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം പ്ര​കാ​ശ് പു​ളി​ക്ക​ൻ.

എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ​യി​ട​ത്തും വെ​ള്ളം എ​ത്തി​ക്കാ​ൻ വി​ഭാ​വ​നം ചെ​യ്ത ഈ ​പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ​യ്ക്കു വി​രു​ദ്ധ​മാ​യാ​ണ് ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ടാ​ങ്കും വി​ത​ര​ണ കു​ഴ​ലു​ക​ളും സ്ഥാ​പി​ച്ച പ​മ്പാ​വാ​ലി, മു​ക്കൂ​ട്ടു​ത​റ ഉ​ൾ​പ്പെ​ടെ​യു​ള്ള കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​ന് ഏ​ക കാ​ര​ണ​മാ​യി അ​ഥോ​റി​റ്റി പ​റ​യു​ന്ന​ത് ദേ​ശീ​യ​പാ​ത​യി​ൽ കു​ഴ​ലു​ക​ൾ കു​ഴി​ച്ചു സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി കി​ട്ടി​യി​ല്ലെ​ന്നാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ഈ ​ത​ട​സ​മാ​ണ് അ​ഥോ​റി​റ്റി ഉ​ന്ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​ത​ട​സം മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. അ​തേ​സ​മ​യം, ഇ​തേ ദേ​ശീ​യ​പാ​ത​യി​ൽ പ​ല​യി​ട​ത്തും അ​നു​മ​തി പ്ര​കാ​രം പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത് പൂ​ർ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നി​ട്ടി​ല്ല. കോ​ടി​ക​ൾ ചെ​ല​വി​ട്ട് സ്ഥാ​പി​ച്ച പ​ദ്ധ​തി കു​റ​ച്ചു പ്ര​ദേ​ശ​ത്ത് മാ​ത്രം വെ​ള്ളം ന​ൽ​കു​ന്ന നി​ല​യി​ൽ അ​ട്ടി​മ​റി​ച്ച​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി, മൂ​ക്ക​ൻ​പെ​ട്ടി, ക​ണ​മ​ല, മു​ട്ട​പ്പ​ള്ളി, മു​ക്കൂ​ട്ടു​ത​റ, എ​ലി​വാ​ലി​ക്ക​ര, ഉ​മി​ക്കു​പ്പ, ഇ​ട​ക​ട​ത്തി, പാ​ണ​പി​ലാ​വ് ഉ​ൾ​പ്പെടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഇ​തു​വ​രെ​യും വെ​ള്ളം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​ത് സം​ബ​ന്ധി​ച്ച് ഉ​ട​ൻ​ത​ന്നെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വേ​ന​ൽ അ​ടു​ത്തി​രി​ക്കേ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ‌ ക​ടു​ത്ത ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും വ​കു​പ്പു​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ മു​ക്കൂ​ട്ടു​ത​റ ബ്ലോ​ക്ക്‌ ഡി​വി​ഷ​ൻ അം​ഗം പ്ര​കാ​ശ് പു​ളി​ക്ക​ൻ പ​റ​യു​ന്നു

Latest News

Up