Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extensive Arrangements

ശി​വ​രാ​ത്രി; ആ​ലു​വ​യി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, പാ​ർ​ക്കിം​ഗ് ലൊ​ക്കേ​ഷ​ൻ അ​റി​യാ​ൻ ക്യു​ആ​ർ കോ​ഡ്

കൊ​ച്ചി: ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ മ​ണ​പ്പു​റ​ത്ത് എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി റൂ​റ​ൽ പോ​ലീ​സ്. പോ​ലീ​സ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ ലൊ​ക്കേ​ഷ​ൻ ല​ഭ്യ​മാ​കും. അ​തി​ന​നു​സ​രി​ച്ച് അ​നു​യോ​ജ്യ​മാ​യ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് തെ​ര​ഞ്ഞെ​ടു​ക്കാം. വ​ഴി​യ​രി​കി​ലും മ​റ്റും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്താ​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

മ​ണ​പ്പു​റ​ത്തു​ള്ള അ​മ്പ​ല​ത്തി​ൽ​നി​ന്നു 50 മീ​റ്റ​ൽ ചു​റ്റ​ള​വി​ൽ യാ​തൊ​രു​വി​ധ വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ളും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. കു​ളി​ക്ക​ട​വി​ലും പു​ഴ​യി​ലും ലൈ​ഫ് ബാ​ഗ് ഉ​ൾ​പ്പെ​ടെ പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ് ബോ​ട്ടു​ക​ൾ പ​ട്രോ​ളിം​ഗ് ന​ട​ത്തും. ആ​വ​ശ്യ​ത്തി​നു​ള്ള ആം​ബു​ല​ൻ​സ് സ​ർ​വീ​സ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. മോ​ഷ്ടാ​ക്ക​ളേ​യും റൗ​ഡി​ക​ളേ​യും മ​റ്റും നി​രീ​ക്ഷി​ക്കാ​ൻ സ്പെ​ഷ​ൽ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം 

അ​തേ​സ​മ​യം ഫെ​ബ്രു​വ​രി 15ന് ​വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 16ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ ആ​ലു​വ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. മ​ണ​പ്പു​റ​ത്തേ​ക്ക് വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും സെ​മി​നാ​രി​പ്പ​ടി​യി​ൽ​നി​ന്നു ജി​സി​ഡി​എ റോ​ഡ് വ​ഴി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലൂ​ടെ മ​ണ​പ്പു​റ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up