Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Faith

വിശ്വാസബോധ്യം കരുത്തുപകരുന്നു: മാർ‌ മാത്യു അറയ്ക്കൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: വ്യ​ത്യ​സ്ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​ത്യാ​ശ​യോ​ടെ മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​ന് വി​ശ്വാ​സ ബോ​ധ്യ​മാ​ണ് ക​രു​ത്തു പ​ക​രു​ന്ന​തെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ൻ ബിഷപ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ.

മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ പ​ള്ളി​യി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ, രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, ചാ​ൻ​സ​ല​ർ റ​വ.​ഡോ. മാ​ത്യു ശൗ​ര്യാം​കു​ഴി, പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ, ക​ത്തീ​ഡ്ര​ൽ വി​കാ​രി ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ജ​യിം​സ് ത​ല​ച്ചെ​ല്ലൂ​ർ, മോ​ൺ. ജോ​ർ​ജ് ആ​ലു​ങ്ക​ൽ, വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക-​സ​ന്യ​സ്ത-അ​ല്​മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കൈ​വ​യ്പ് ശു​ശ്രൂ​ഷ​യി​ലൂ​ടെ 2001 ഫെ​ബ്രു​വ​രി ഒ​ന്പ​തി​നാ​ണ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യ​ത്.

Latest News

Up