Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Finally

ഒ​ടു​വി​ൽ കി​ക്കു​ള്ള പേ​ര് ക്ലി​ക്കാ​യി!

അ​ര​ണ്ട വെ​ളി​ച്ച​ത്തി​ലി​രു​ന്ന് അ​വ​ർ ത​ല പു​ക​ച്ചു. ഒ​രു പേ​രി​ൽ എ​ന്തി​രി​ക്കു​ന്നു എ​ന്ന പു​രോ​ഗ​മ​ന ചി​ന്ത​യോ​ടെ​യാ​ണ് വ​ന്ന പേ​രു​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. പ​ക്ഷേ, മ​ണി​ക്കൂ​ർ ഒ​ന്നു പി​ന്നി​ട്ടി​ട്ടും കൊ​ള്ളാ​വു​ന്ന ഒ​രു പേ​ര് ക്ലി​ക്ക് ആ​യി​ട്ടി​ല്ല. പേ​രി​നു ക്ലി​ക്ക് മാ​ത്രം പോ​രാ, കി​ക്കുകൂ​ടി വേ​ണ​മെ​ന്ന​ല്ലേ സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പേ​രി​നു കി​ക്ക് വേ​ണ​മെ​ങ്കി​ൽ ചി​ന്തി​ക്കു​ന്ന​വ​നു ലക്കു​ണ്ടാ​കാ​ൻ പാ​ടി​ല്ല. അ​തു​കൊ​ണ്ടു സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കാ​ൻ പോ​കു​ന്ന കു​പ്പി​യു​ടെ പേ​രി​ടീ​ൽ ക​ർ​മം കു​പ്പി​ക്കു ചു​റ്റു​മി​രു​ന്നു നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് അ​ണി​ക​ൾ.

“ന​മ്മു​ടെ സ​ർ​ക്കാ​ർ പ​റ​ഞ്ഞാ​ൽ കു​പ്പി​ക്കു പേ​രി​ടീ​ൽ മാ​ത്ര​മ​ല്ല നൂ​ലു​കെ​ട്ട് വ​രെ ന​മ്മ​ൾ ന​ട​ത്തും...” -ചി​ന്ത​ക​ളു​ടെ പാ​പ്പാ​ഞ്ഞി​ക്കു തീ​പി​ടി​ച്ച​തോ​ടെ ബു​ദ്ധി​ജീ​വി സ​ഖാ​വ് സാ​മൂ​ഹ്യ ​പ്ര​തി​ബ​ദ്ധ​ത ഊ​റ്റി​യു​റ​പ്പി​ച്ചു.

“കേ​ട്ടാ​ൽ ആ​രെ​യും ട​ച്ച് ചെ​യ്യു​ന്ന ഒ​രു പേ​രാ​ണ് ന​മു​ക്ക് ആ​വ​ശ്യം” -ഇ​ത്ര​യും പ​റ​ഞ്ഞി​ട്ട് യു​വ​നേ​താ​വ് ട​ച്ചിം​ഗ്സി​ൽ ഒ​ന്നു തോ​ണ്ടി.

“എ​ന്‍റെ സം​ശ​യം അ​ത​ല്ല, ഇ​ത്ര​യും ഐ​എ​എ​സു​കാ​രും ആ​പ്പീ​സ​റു​മാ​രു​മൊ​ക്കെ ഉ​ണ്ടാ​യി​ട്ടും ഒ​രു കു​പ്പി​ക്കു പേ​രി​ടാ​ൻ നാ​ട്ടു​കാ​രു​ടെ പി​റ​കെ ന​ട​ക്കേ​ണ്ട കാ​ര്യ​മു​ണ്ടോ? ആ ​തീ​രു​മാ​നം​ത​ന്നെ പാ​ളി എ​ന്നാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്” -ഘ​ട​ക​ക​ക്ഷി​നേ​താ​വ് അ​പ്രി​യ​സ​ത്യം തു​റ​ന്നു​പ​റ​ഞ്ഞു. ഇ​തു​കേ​ട്ട​തും ബു​ദ്ധി​ജീ​വി സ​ഖാ​വ് ചാ​ടി​യെ​ണീ​റ്റു. “കു​പ്പി​യെ എ​ന്തു വേ​ണ​മെ​ങ്കി​ലും പ​റ​ഞ്ഞോ. പ​ക്ഷേ, പാ​ളി​യെ പ​റ​ഞ്ഞാ​ലു​ണ്ട​ല്ലോ. പാ​ളി​യി​ൽ ത​ട്ടി മൊ​ത്തം പൊ​ളി​ഞ്ഞു നി​ൽ​ക്കു​വാ. അ​പ്പോ​ഴാ​ണ് വീ​ണ്ടും പാ​ളി..​പാ​ളി.’’

ഇ​തോ​ടെ യു​വ​നേ​താ​വ് ഇ​ട​പെ​ട്ടു: “ന​മ്മ​ൾ ഇ​വി​ടെ കൂ​ടി​യി​രി​ക്കു​ന്ന​തു കു​പ്പി​യു​ടെ പേ​രു തീ​രു​മാ​നി​ക്കാ​നാ​ണ്, അ​ല്ലാ​തെ പാ​ളി​യെ കു​പ്പി​യി​ലാ​ക്കാ​ന​ല്ല. പേ​രി​ടീ​ൽ അ​വ​സാ​നം പേ​രു​ദോ​ഷ​മാ​ക​രു​ത്. ല​ക്ക്, കി​ക്ക്, ക്ലി​പ്പ്... ഇ​തൊ​ക്കെ​യാ​ണ് ന​മ്മു​ടെ സ​ർ​ക്കാ​രി​നെ താ​ങ്ങിനി​ർ​ത്തു​ന്ന​തെ​ന്ന് അ​റി​യാ​മ​ല്ലോ. ആ ​ഗൗ​ര​വം എ​ല്ലാ​വ​രു​ടെ​യും ത​ല​യ്ക്കു പി​ടി​ച്ചു​വേ​ണം ന​മ്മ​ൾ ഈ ​ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ.”

“എ​ന്താ​യാ​ലും പേ​രി​ടാ​നും മാ​യ്ക്കാ​നും മ​റി​ക്കാ​നു​മൊ​ക്കെ അ​ങ്ങ് കേ​ന്ദ്ര​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​രാ കൂ​ടു​ത​ൽ വി​രു​തന്മാ​ർ. എ​ത്ര​യോ പേ​രു​ക​ളാ​ണ് അ​വ​ർ മാ​റ്റി​മ​റി​ച്ച​ത്. തൊ​ഴി​ലു​റ​പ്പി​ലെ ഗാ​ന്ധി​യു​ടെ പേ​ര് വ​രെ വെ​ട്ടി​യി​ല്ലേ...’’- ബു​ദ്ധി​ജീ​വി​സ​ഖാ​വ് പ​രി​ത​പി​ച്ചു.

“എ​ന്തി​നാ​ണ് ന​മ്മ​ൾ ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​രു പു​തി​യ കു​പ്പി പു​റ​ത്തി​റ​ക്കു​ന്ന​ത്. അ​ല്ലാ​തെ​ത​ന്നെ ആ​ളു​ക​ൾ​ക്കു വി​ഴു​ങ്ങാ​ൻ ഇ​ഷ്ടം പോ​ലെ നാ​ട്ടി​ലു​ണ്ട​ല്ലോ. ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ബാ​റു​ള്ള നാ​ടാ​ണി​ത്.” -ഘ​ട​ക​ക​ക്ഷി​ക്ക് അ​സൂ​യ സ​ഹി​ക്കു​ന്നി​ല്ല.

“പെ​ൻ​ഷ​ൻ കു​ത്ത​നെ കൂ​ട്ടി​യി​ല്ലേ, ലോ​ട്ട​റി​യു​ടെ സ​മ്മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ല്ലേ, ഇ​നി പെ​ൻ​ഷ​ൻ ഇ​ല്ലാ​ത്ത സ്ത്രീ​ക​ൾ​ക്ക് അ​ക്കൗ​ണ്ടി​ൽ തു​ക... ഇ​ങ്ങ​നെ ധാ​രാ​ള​മാ​യി പ​ണം ജ​ന​ങ്ങ​ളു​ടെ കൈ​യി​ലേ​ക്കു വ​രു​ന്പോ​ൾ അ​വ​ർ​ക്കു ചെ​ല​വ​ഴി​ക്കാ​നു​ള്ള മാ​ർ​ഗം​കൂ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന​താ​ണ് സാ​ന്പ​ത്തി​ക​ത​ത്വം. അ​തി​നു​ള്ള ചെ​ല​വു​കു​റ​ഞ്ഞ മാ​ർ​ഗ​മാ​ണ് കു​പ്പി ഇ​റ​ക്കി​ക്കൊ​ടു​ക്കു​ക. ജ​നം കു​ത്തി​മ​റി​ഞ്ഞോ​ളും. ഇ​പ്പോ​ൾ ക​ത്തി​യോ? നി​ങ്ങ​ളു​ടെ പാ​ർ​ട്ടി​യി​ൽ സ്റ്റ​ഡി ക്ലാ​സു​ക​ൾ വേ​ണ്ട​ത്ര ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം സം​ശ​യ​ങ്ങ​ൾ.” -ബു​ദ്ധി​ജീ​വി​സ​ഖാ​വ് കി​ട്ടി​യ അ​വ​സ​ര​ത്തി​ൽ ചെ​റി​യൊ​രു പാ​ർ​ട്ടി​ ക്ലാ​സ് ന​ട​ത്തി.

“ഇ​നി​യി​പ്പോ​ൾ ചെ​യ്യാ​വു​ന്ന​ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ നി​ർ​ദേ​ശി​ച്ച പ​ത്തു പേ​രു​ക​ൾ ന​മു​ക്കു വാ​യി​ക്കാം. അ​തി​ൽ​നി​ന്നു കൊ​ള്ളാ​വു​ന്ന ഒ​രു പേ​ര് കു​പ്പി​ക്കി​ടാം.” -ഇ​ത്ര​യും പ​റ​ഞ്ഞി​ട്ട് യു​വ​നേ​താ​വ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ നി​ർ​ദേ​ശി​ച്ച പ​ത്തു പേ​രു​ക​ൾ വി​ദ​ഗ്ധ​സ​മി​തി മു​ന്പാ​കെ വാ​യി​ക്കാ​ൻ തു​ട​ങ്ങി: ഇ​ര​ട്ട​മ​ങ്ക്, ഗോ​ൾ​ഡ​ൻ​ പാ​ളി, മേ​യ​ർ, കാ​ര​ണ​ഭൂ​ത്, മാ​ൻ​ഡ്രേ​ക്ക്, ലു​ട്ടാ​പ്പി, ഗു​ണ്ട്... ഇ​ത്ര​യു​മാ​യ​പ്പോ​ൾ നേ​താ​വ് വാ​യ​ന നി​ർ​ത്തി. “ശെ​ടാ എ​വി​ടെ​യോ എ​ന്തോ കു​ഴ​പ്പ​മു​ണ്ട​ല്ലോ... കു​പ്പി മാ​റി​പ്പോ​യോ? ഈ ​പേ​രു​ക​ളൊ​ക്കെ നേ​ര​ത്തേ എ​വി​ടെ​യോ കേ​ട്ടി​ട്ടു​ണ്ട​ല്ലോ.”
അ​പ്പോ​ൾ വി​ദ​ഗ്ധ​സ​മി​തി സെ​ക്ര​ട്ട​റി പ​റ​ഞ്ഞു: “സാ​റേ ഇ​താ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ജ​ന​ത്തി​നു കേ​ൾ​ക്കു​ന്പോ​ൾ​ത്ത​ന്നെ കി​ക്ക് കേ​റി ല​ക്ക് പോ​കു​ന്ന പേ​രു​ക​ൾ!”

മി​​സ്ഡ് കോ​​ൾ
ചോ​ദ്യ​ത്തി​ൽ കു​രു​ങ്ങി, ഉ​ത്ത​രം പാ​ളി;
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മൈ​ക്ക്
ത​ള്ളി​മാ​റ്റി വെ​ള്ളാ​പ്പ​ള്ളി.
- വാ​​ർ​​ത്ത.
വെ​ള്ളാ​പ്പാ​ളി!

Latest News

Up