Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G Sudhakaran

ജി. ​സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ച്ച് വി.വി. രാ​ജേ​ഷ്; പൊ​ന്നാ​ട​യും അ​ണി​യി​ച്ചു

ആ​ല​പ്പു​ഴ: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്. ആ​ല​പ്പു​ഴ പ​റ​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് രാ​ജേ​ഷ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ സുധാകരനെ ക​ണ്ട​ത്.

കാ​ലി​ന് പ​രി​ക്കേ​റ്റ് ഏ​റെ നാ​ളാ​യി വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് സു​ധാ​ക​ര​ൻ. വീ​ട്ടി​ലെ​ത്തി​യ രാ​ജേ​ഷ് സു​ധാ​ക​ര​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സു​ധാ​ക​ര​ന്‍റെ ആ​രോ​ഗ്യ​വി​വ​രം ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ മ​ട​ങ്ങി​യ​ത്.

ആ​ല​പ്പു​ഴ​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും രാ​ജേ​ഷി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Kerala

ത​പാ​ല്‍ വോ​ട്ടു​ക​ള്‍ തി​രു​ത്തി​യെ​ന്ന ജി.​സു​ധാ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ്; അ​ന്വേ​ഷ​ണം നി​ല​ച്ചു

ആ​ല​പ്പു​ഴ: ത​പാ​ല്‍ വോ​ട്ടു​ക​ള്‍ തി​രു​ത്തി​യെ​ന്ന മു​ന്‍ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ജി.​സു​ധാ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ അ​ന്വേ​ഷ​ണം നി​ല​ച്ചു. തെ​ളി​വു​ക​ളി​ല്ലാ​തെ കേ​സ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ​ത്. 1989-ലെ ​ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ അ​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് രേ​ഖ​ക​ള്‍ ല​ഭി​ക്കാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ‌‌‌​ണ്. പ്രാ​ഥ​മി​ക തെ​ളി​വു​ക​ള്‍ പോ​ലും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

1989 ലെ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി ത​പാ​ൽ വോ​ട്ടു​ക​ൾ പൊ​ട്ടി​ച്ച് തി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ജി.​സു​ധാ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തി​ന്‍റെ പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്താ​ൽ പ്ര​ശ്‌​ന​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വ​ച്ചാ​യി​രു​ന്നു പ​രാ​മ​ർ​ശം.

വി​വാ​ദ പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്ന​ത്തെ ത​പാ​ല്‍ ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പോ​ലീ​സ് ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും ഇ​ത് ല​ഭ്യ​മ​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെയാണ് അ​ന്വേ​ഷ​ണം തു​ട​രാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ് റിപ്പോർട്ട് നൽകിയത്.

Latest News

Up