Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GDP

ച​രി​ത്ര​പ​ര​മാ​യ ചു​വ​ടു​വ‍​യ്പ്; ഇ​ന്ത്യ- ​ഇ​യു സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും (ഇ​യു) ത​മ്മി​ലു​ള്ള നി​ർ​ണ​യ​ക സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ (എ​ഫ്ടി​എ) ഇ​ന്ന് ഒ​പ്പി​ടും. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ സൃ​ഷ്ടി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ, ഇ​ന്ത്യ​യും യൂ​റോ​പ്പും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക-​പ്ര​തി​രോ​ധ ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​ണ് ഈ ​ച​രി​ത്ര ക​രാ​ർ.
രാ​വി​ലെ 11:10ന് ​രാ​ജ്ഘ​ട്ടി​ലെ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ഉ​ച്ച​കോ​ടി​യി​ലെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ​ൻ, യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തും. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാണ് ചർച്ച. ഉ​ച്ച​യ്ക്ക് ഒന്നരയോടെ ​സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ക്കും. വൈ​കു​ന്നേ​രം രാ​ഷ്‌ട്ര​പ​തി ഭ​വ​നി​ൽ രാ​ഷ്‌ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ

ക​രാ​ർ സാ​ധ്യ​മാ​യാ​ൽ വി​പ​ണി​യി​ൽ വ​മ്പ​ൻ കു​തി​പ്പാ​ണു​ണ്ടാ​കു​ക. 200 കോ​ടി ജ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ സ്വ​ത​ന്ത്ര വ്യാ​പാ​ര വി​പ​ണി​ക​ളി​ലൊ​ന്നാ​യി ഇ​തു മാ​റും. ആ​ഗോ​ള ജി​ഡി​പി​യു​ടെ നാ​ലി​ലൊ​ന്ന് ഈ ​ര​ണ്ടു മേ​ഖ​ല​ക​ളി​ൽനി​ന്നാ​ണ്.
സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഡി​ഫ​ൻ​സ് പാ​ർ​ട്ണ​ർ​ഷി​പ്പ് വ​ഴി പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​താ​കും ക​രാ​ർ. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ 150 ബി​ല്യ​ൺ യൂ​റോ പ​ദ്ധ​തി​യാ​യ "സേ​ഫ്'-​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കു പ​ങ്കാ​ളി​ക​ളാ​കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​തു രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മാ​കും.
ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും യൂ​റോ​പ്പി​ലേ​ക്കു കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ കു​ടി​യേ​റാ​നും ജോ​ലി ചെ​യ്യാ​നും സാ​ധി​ക്കു​ന്ന "മൊ​ബി​ലി​റ്റി പാ​ർ​ട്ണ​ർ​ഷി​പ്' ക​രാ​റി​ലും ഇ​ന്നു തീ​രു​മാ​ന​മു​ണ്ടാ​കും. ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മെ മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ത് വ്യാ​പി​ക്കും.

ഇരട്ടിയാകും

2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ത​മ്മി​ൽ ഏ​ക​ദേ​ശം 136 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ്യാ​പാ​ര​മാ​ണു ന​ട​ത്തി​യ​ത്. പു​തി​യ ക​രാ​ർ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ആ​ഗോ​ള സു​ര​ക്ഷ​യി​ലും കരാ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും. റ​ഷ്യ-​യുക്രെ​യ്ൻ യു​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാഷ്‌ട്ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും ച​ർ​ച്ച​ക​ൾ ന​ട​ത്തും. പ്രാ​ദേ​ശി​ക​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സു​സ്ഥി​ര​മാ​യ ഒ​രു ആ​ഗോ​ള​ക്ര​മം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഒ​രേ നി​ല​പാ​ടി​ലാ​ണ്.

ചരിത്രപ്രാധാന്യം

2007ൽ ​ആ​രം​ഭി​ച്ച ച​ർ​ച്ച​ക​ൾ പ​ല​ത​വ​ണ ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും, 2022ൽ ​പു​ന​രാ​രം​ഭി​ച്ച ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ ഒ​രു വ​ൻ ക​രാ​റി​ലേ​ക്ക് എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ചൈ​ന​യെ​യും അ​മേ​രി​ക്ക​യെ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ യൂ​റോ​പ്പും ആ​ഗോ​ള വി​പ​ണി​യി​ൽ കൂ​ടു​ത​ൽ വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ ഇ​ന്ത്യ​യും ആ​ഗ്ര​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ വ​ലി​യ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

Latest News

Up