Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gambhir

ഗം​​ഭീ​​റി​​നോ​​ട് അ​​തൃ​​പ്തി

റാ​​ഞ്ചി: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​മ്പ​​ര ന​​ഷ്ട​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷം ഒ​​രു​​ദി​​വ​​സ​​ത്തെ വി​​ശ്ര​​മം ക​​ഴി​​ഞ്ഞ് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഗൗ​​തം ഗം​​ഭീ​​ര്‍ ഇ​​ന്ന​​ലെ റാ​​ഞ്ചി​​യി​​ലെ​​ത്തി ഇ​​ന്ത്യ​​ന്‍ ഏ​​ക​​ദി​​ന ടീ​​മി​​നൊ​​പ്പം ചേ​​ര്‍​ന്നു.

വി​​രാ​​ട് കോ​​ഹ്‌​ലി, ​രോ​​ഹി​​ത് ശ​​ര്‍​മ, തി​​ല​​ക് വ​​ര്‍​മ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​ര​​ത്തേ​​ത​​ന്നെ റാ​​ഞ്ചി​​യി​​ല്‍ എ​​ത്തു​​ക​​യും 27ന് ​​നെ​​റ്റ് പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

ടെ​​സ്റ്റ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ സ​​മ്മ​​ര്‍​ദ​​ത്തി​​ലാ​​ണ് ഗം​​ഭീ​​ര്‍. മാ​​ത്ര​​മ​​ല്ല, ഇ​​തി​​നു മു​​മ്പ് ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രേ ന​​ട​​ന്ന എ​​വേ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യും ഇ​​ന്ത്യ​​ക്കു (2-1) ന​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്നു. അ​​തി​​നി​​ടെ ഗോ​​ഹ​​ട്ടി ടെ​​സ്റ്റി​​ലെ പ​​രാ​​ജ​​യ​​ത്തി​​നു​​ശേ​​ഷം കോ​​ച്ചിം​​ഗ് സ്ഥാ​​ന​​ത്ത് ത​​ന്‍റെ ഭാ​​വി ബി​​സി​​സി​​ഐ തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നു തു​​റ​​ന്ന​​ടി​​ച്ച ഗം​​ഭീ​​റി​​നോ​​ട് അ​​തൃ​​പ്തി​​യു​​ള്ള​​താ​​യും റി​​പ്പോ​​ര്‍​ട്ടു​​ണ്ട്.

മാ​​ത്ര​​മ​​ല്ല, കോ​​ല്‍​ക്ക​​ത്ത പി​​ച്ചി​​നെ​​ക്കു​​റി​​ച്ച് ഗം​​ഭീ​​ര്‍ ന​​ട​​ത്തി​​യ പ​​രാ​​മ​​ര്‍​ശ​​ത്തി​​ലും ബി​​സി​​സി​​ഐ​​ക്ക് അ​​തൃ​​പ്തി​​യു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന. കാ​​ര്യ​​ങ്ങ​​ള്‍ വി​​ഷ​​മ​​ഘ​​ട്ട​​ത്തി​​ലാ​​ണെ​​ങ്കി​​ലും 2026 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് വ​​രെ ഗം​​ഭീ​​ര്‍ തു​​ട​​രു​​മെ​​ന്നാ​​ണ് വി​​വ​​രം.

Latest News

Up