Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gauri G Kishan

നേ​ര​ത്തെ ഇ​ട​പെ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ൾ തോ​ന്നു​ന്നു; ഗൗ​രി കി​ഷ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​യ​ക​ൻ

ന​ടി ഗൗ​രി കി​ഷ​നെ ബോ​ഡി ഷെ​യിം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ‌ പ്ര​തി​ക​രി​ച്ച് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ആ​ദി​ത്യ മാ​ധ​വ​ൻ. ഗൗ​രി​ക്കൊ​പ്പം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് ആ​ദി​ത്യ. എ​ന്നാ​ൽ നാ​യ​ക​ൻ ആ ​അ​വ​സ​ര​ത്തി​ൽ ഒ​ന്നും മി​ണ്ടാ​തി​രു​ന്ന​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വഴി വ​ച്ചി​രു​ന്നു.

ആ​ദ്യ​മാ​യി ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ സ്തം​ഭി​ച്ചു​പോ​യ​താ​ണെ​ന്ന് ആ​ദി​ത്യ പ​റ​ഞ്ഞു.

ബോ​ഡി ഷെ​യിം ചെ​യ്യു​ന്ന​തി​നെ അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന ത​ര​ത്തി​ൽ ത​ന്‍റെ​മൗ​ന​ത്തെ വ്യാ​ഖ്യാ​നി​ക്ക​രു​തെ​ന്നും ആ​ദി​ത്യ കു​റി​ച്ചു.

ഗാ​യി​ക ചി​ന്മ​യി ശ്രീ​പ​ദ പ​ങ്കു​വ​ച്ച പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യാ​യി​രു​ന്നു ആ​ദി​ത്യ​യു​ടെ കു​റി​പ്പ്. "എ​ല്ലാ​വ​ർ​ക്കും ഹാ​യ്, എ​ന്‍റെ നി​ശ​ബ്ദ​ത ആ​രെ​യും ബോ​ഡി ഷെ​യിം ചെ​യ്യു​ന്ന​ത് ഞാ​ൻ അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന​ല്ല അ​ർ​ഥ​മാ​ക്കു​ന്ന​ത്. ആ​ദ്യ​മാ​യി ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ ഞാ​ൻ സ്തം​ഭി​ച്ചു​പോ​യി. ഞാ​ൻ നേ​ര​ത്തെ ഇ​ട​പെ​ടേ​ണ്ട​താ​യി​രു​ന്നു എ​ന്ന് ഇ​പ്പോ​ൾ തോ​ന്നു​ന്നു. അ​വ​ൾ (ഗൗ​രി കി​ഷ​ൻ) ഇ​ത​ല്ല അ​ർ​ഹി​ക്കു​ന്ന​ത്. ആ​രും ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം അ​ർ​ഹി​ക്കു​ന്നി​ല്ല. ന​മ്മ​ൾ എ​ല്ലാ​വ​രും ബ​ഹു​മാ​നം അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഒ​രി​ക്ക​ൽ കൂ​ടി ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു'. ആ​ദി​ത്യ മാ​ധ​വ​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

ത​മി​ഴ് ചി​ത്രം അ​ദേ​ഴ്‌​സി​ന്‍റെ പ്ര​മോ​ഷ​ൻ പ്ര​സ് മീ​റ്റി​ലാ​ണ് സം​ഭ​വം. ന​ടി​യു​ടെ ഭാ​രം എ​ത്ര​യെ​ന്നാ​യി​രു​ന്നു യു​ട്യൂ​ബ​ര്‍ സി​നി​മ​യി​ലെ നാ​യ​ക​നോ​ട് ചോ​ദി​ച്ച​ത്. ഈ ​ചോ​ദ്യ​മാ​ണ് ഗൗ​രി​യെ ചൊ​ടി​പ്പി​ച്ച​ത്.

സി​നി​മ​യെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​തെ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ എ​ന്തി​ന് ചോ​ദി​ക്കു​ന്നു എ​ന്ന് ഗൗ​രി ചോ​ദി​ച്ചു. പി​ന്നാ​ലെ പ്ര​സ് മീ​റ്റി​ൽ കൂ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം ഗൗ​രി​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ത​ന്നെ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്നും യു​ട്യൂ​ബ​ർ മാ​പ്പു പ​റ​യ​ണ​മെ​ന്നും ഗൗ​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​സ്മീ​റ്റ് വ​ലി​യ ത​ർ​ക്ക​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.

 

Latest News

Up