ഡാളസ്: പ്രശസ്ത ഗാനരചയിതാവ് ജോർജ് വർഗീസ് (ജയൻ) എഴുതിയ വചനം ധ്യാനം ഗാനം എന്ന ഗ്രന്ഥം തിരുവല്ലയിൽ നടന്ന ചടങ്ങിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത സഭയുടെ കോട്ടയം- കൊച്ചി ഭദ്രാസനാധ്യക്ഷൻ ബിഷപ് തോമസ് മാർ തിമോഥിയോസിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.
ഒരു വ്യക്തി എപ്രകാരം വചനത്തിൽ നിന്നും ധ്യാനത്തിലേക്കും ധ്യാനത്തിൽ നിന്നും ഗാനത്തിലൂടെ ആരാധനയിലേക്കും അർപ്പണത്തിലേക്കും നയിക്കപ്പെടുന്നു എന്നത് ഏറ്റം ശ്രേഷ്ഠമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു എന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത അഭിപ്രായപ്പെട്ടു.
വികാരി ജനറാൾ വെരി.റവ.മഹേഷ് തോമസ് ചെറിയാൻ, മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വാ, സഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രട്ട് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ റവ. ഉമ്മൻ കെ. ജേക്കബ്, മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ സെക്രട്ടറി റവ. കെ.ഇ. ഗീവർഗീസ്, മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം മുൻ ജനറൽ സെക്രട്ടറി റവ.പി.സി. സജി, തുരുത്തിക്കാട് ബിഎഎം കോളജ് മുൻ പ്രിൻസിപ്പാൾ പ്രഫ.ഡോ. ജോസ് പാറകടവിൽ തുടങ്ങി അനേകർ ചടങ്ങിൽ പങ്കെടുത്തു.