Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : German

ബംഗളൂരുവില്‍ ഓഫീസ് തുറന്ന് ജര്‍മന്‍ ടെക് കമ്പനി

ബം​ഗ​ളൂ​രു: വ​മ്പ​ന്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​യി ജ​ര്‍മ​നി​യി​ല്‍നി​ന്നു​ള്ള ജ​ർ​മ​ൻ ടെ​ക് ക​ന്പ​നി ബം​ഗ​ളൂ​രു​വി​ൽ ഓ​ഫീ​സ് തു​റ​ന്നു. ജ​ര്‍മ്മ​നി​യി​ല്‍ നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള പ്ര​മു​ഖ ഓ​ട്ടോ​മേ​ഷ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യാ​സ്ഥാ​പ​ന​മാ​യ ഫെ​സ്റ്റോ​യാ​ണ് ബം​ഗ​ളൂ​രു ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് സി​റ്റി​ക്കു സ​മീ​പം ത​ങ്ങ​ളു​ടെ പു​തി​യ ഗ്ലോ​ബ​ല്‍ ക​പ്പാ​സി​റ്റി സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്.

ക​മ്പ​നി​യു​ടെ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ജി​സി​സി​യാ​ണി​ത്. നാ​ലു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഏ​ക​ദേ​ശം 800ലേ​റെ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്‌​ടി​ക്കാ​നാ​ണു ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ത്തെ ജി​സി​സി​ക്കാ​യി ക​മ്പ​നി ബം​ഗ​ളൂ​രു​ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ന​ഗ​ര​ത്തി​ന്‍റെ സാ​ങ്കേ​തി​ക​മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്.

71,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണ​ത്തി​ലാ​ണ് ഓ​ഫീ​സ് സ്‌​പേ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന​കം​ത​ന്നെ 250ല​ധി​കം ജീ​വ​ന​ക്കാ​ര്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ എ​ന്‍ജി​നി​യ​റിം​ഗ് പ്ര​തി​ഭ​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​ലൂ​ടെ ഓ​ട്ടോ​മേ​ഷ​ന്‍ പ​രി​ഹാ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ഫെ​സ്റ്റോ ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ര​വി ശാ​സ്ത്രി വ്യ​ക്ത​മാ​ക്കി.

35ഓ​ളം വ്യ​ത്യ​സ്ത വ്യ​വ​സാ​യ​മേ​ഖ​ല​ക​ളി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള ടെ​ക് ക​മ്പ​നി​യാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 350 കോ​ടി യൂ​റോ​യി​ല​ധി​കം വ​രു​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്‍ഡ​സ്ട്രി 4.0, ഓ​ട്ടോ​മേ​ഷ​ന്‍, സ്മാ​ര്‍ട്ട് മാ​നു​ഫാ​ക്ച​റിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കാ​നാ​ണ് ഈ ​കേ​ന്ദ്ര​ത്തി​ലൂ​ടെ ക​ന്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​മ്പ​നി​യു​ടെ ഗ​വേ​ഷ​ണ, വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും ഡി​ജി​റ്റ​ല്‍ സൊ​ല്യൂ​ഷ​നു​ക​ള്‍ക്കും പി​ന്തു​ണ ന​ല്‍കു​ന്ന ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​മാ​യി ബം​ഗ​ളൂ​രു​വി​ലെ സ്ഥാ​പ​നം പ്ര​വ​ര്‍ത്തി​ക്കും. അ​ഡ്വാ​ന്‍സ്ഡ് എ​ന്‍ജി​നി​യ​റിം​ഗ്, ഡി​ജി​റ്റ​ല്‍ സൊ​ല്യൂ​ഷ​നു​ക​ള്‍, സോ​ഫ്റ്റ്‌​വേ​ർ വി​ക​സ​നം, ഡാ​റ്റാ അ​ന​ലി​റ്റി​ക്‌​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍ക്കാ​ണ് ഇ​വി​ടെ മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന​ത്. തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ഈ ​വി​ഭാ​ഗ​ത്തി​ലാ​യി​രി​ക്കും.

അ​ലോ​ക് മ​ഹേ​ശ്വ​രി​യാ​ണ് ബം​ഗ​ളൂ​രു ജി​സി​സി​യു​ടെ മേ​ധാ​വി. 1963 മു​ത​ല്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ സാ​ന്നി​ധ്യ​മു​ള്ള ക​മ്പ​നി​യാ​ണു ഫെ​സ്റ്റോ. 1986 മു​ത​ലാ​ണ് രാ​ജ്യ​ത്തു ക​മ്പ​നി​ക്ക് സ്ഥി​ര​മാ​യ വ​ള​ര്‍ച്ച നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. നി​ല​വി​ല്‍ രാ​ജ്യ​ത്തു​ട​നീ​ളം 1,000ല​ധി​കം ജീ​വ​ന​ക്കാ​രാ​ണ് ക​മ്പ​നി​ക്കു​വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

Latest News

Up