Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Girideepam

ഗി​​രി​​ദീ​​പം, സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ്, പ്രോ​​വി​​ഡ​​ന്‍​സ് ചാ​​മ്പ്യ​​ന്മാ​​ര്‍

കോ​​ട്ട​​യം: 32-ാമ​​ത് ഗി​​രി​​ദീ​​പം ട്രോ​​ഫി ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ സീ​​നി​​യ​​ര്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്‌​​സും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സും ചാ​​മ്പ്യ​​ന്മാ​​രാ​​യി.

അ​​തേ​​സ​​മ​​യം, 18-ാമ​​ത് ഗി​​രി​​ദീ​​പം വോ​ളി​ബോ​ളി​ൽ ‍ ആ​​തി​​ഥേ​​യ​​രാ​​യ ഗി​​രി​​ദീ​​പം ബെ​​ഥ​​നി ആ​​ണ്‍​കു​​ട്ടി​​ക​​ള്‍ ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ല്‍ സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് കോ​​ല​​ഞ്ചേ​​രി​​യെ 25-23, 25-15, 23-25, 25-22നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​യി​​രു​​ന്നു ഗി​​രി​​ദീ​​പം ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്.

ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ സീ​​നി​​യ​​ര്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ല്‍ ഗി​​രി​​ദീ​​പ​​ത്തെ 57-67നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. അ​​തേ​​സ​​മ​​യം, സ​​ബ് ജൂ​​ണി​​യ​​ര്‍, ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ആ​​തി​​ഥേ​​യ​​ര്‍ ട്രോ​​ഫി​​യി​​ല്‍ മു​​ത്ത​​മി​​ട്ടു. കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്‌​​ള​​വ​​റി​​നെ​​യാ​​ണ് പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ല്‍ പ്രോ​​വി​​ഡ​​ന്‍​സ് തോ​​ല്‍​പ്പി​​ച്ച​​ത്; 53-32.

Latest News

Up