ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആധ്യാത്മിക വർഷാചരണത്തിന്റെ ഭാഗമായി നടത്തിയ ആധ്യാത്മിക വർഷ കുടുംബ ക്വിസ് മത്സരത്തിൽ കാന്ററർബറി റീജണിലെ ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽനിന്നുള്ള ബിബിത കെ. ബേബി, ജോമോൻ ജോൺ, ജോഹാൻ ജെ. മാത്യു, ഇവാൻ ജെ. മാത്യു, ഡാനിയേൽ മാത്യു, ജേക്കബ് ജെ. മാത്യു എന്നിവരടങ്ങുന്ന നൂറൊക്കരിയിൽ കുടുംബം ഒന്നാം സമ്മാനം നേടി. മൂവായിരം പൗണ്ടും ട്രോഫിയുമാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും ലണ്ടൻ റീജണിൽ നിന്നുള്ള ഹാർലോ ഹോളി ഫാമിലി പ്രൊപ്പോസഡ് മിഷൻ അംഗങ്ങളായ കളത്തിൽ ലിജിൻ ചാക്കോ ജയിംസ്, ശ്യാമ ജോർജ് എന്നിവർ നേടി.
മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും ബിർമിംഗ്ഹാം റീജണിലെ സ്റ്റോക്ക് ഓൺ ട്രെന്റ് ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷൻ അംഗങ്ങൾ ആയ പണ്ടാരക്കളത്തിൽ ജേക്കബ് കുര്യൻ, സോണിയ കുര്യൻ, ജെറിൻ ജേക്കബ്, ജോഷ്വാ ജേക്കബ് എന്നിവരാണ് കരസ്ഥമാക്കിയത്. മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.