Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Greater Kochin Development Authority

സ്റ്റേ​​​​ഡി​​​​യം വാ​​​​ട​​​​ക​​​ത്ത​​​​ർ​​​​ക്കം പ​രി​ഹ​രി​ച്ചു: ബ്ലാ​സ്റ്റേ​ഴ്‌​സി​ന് സ​മ​യം അ​നു​വ​ദി​ച്ച് ജി​സി​ഡി​എ

കൊ​​​​ച്ചി: വാ​​​​ട​​​​ക കു​​​​ടി​​​​ശി​​​​ക​​​​യെ​​​​ച്ചൊ​​​​ല്ലി കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സും ജി​​​​സി​​​​ഡി​​​​എ​​​​യും(​​​​ഗ്രേ​​​​റ്റ​​​​ര്‍ കൊ​​​​ച്ചി​​​​ന്‍ ഡ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി) ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ത​​​​ര്‍​ക്ക​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ ഇ​​​​ന്നു നി​​​​ശ്ച​​​​യി​​​​ച്ച ഐ​​​​എ​​​​സ്എ​​​​ല്‍ മ​​​​ത്സ​​​​രം ത​​​​ട​​​​സ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ന​​​​ട​​​​ക്കും.

വാ​​​​ട​​​​ക​​​​യും കു​​​​ടി​​​​ശി​​​​ക​​​​യും അ​​​​ട​​​​യ്ക്കാ​​​​ന്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സി​​​​നു ജി​​​​സി​​​​ഡി​​​​എ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യ​​​​ത്.

ഒ​​​​രാ​​​​ഴ്ച​​​​യ്ക്ക​​​​കം പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പി​​​​ലാ​​​​ണ് സ്റ്റേ​​​​ഡി​​​​യം വി​​​​ട്ടു​​​​ന​​​​ല്‍​കാ​​​​ന്‍ ജി​​​​സി​​​​ഡി​​​​എ നി​​​​ല​​​​വി​​​​ല്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ച​​​​ര്‍​ച്ച​​​​ക​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​യി ജി​​​​സി​​​​ഡി​​​​എ ചോ​​​​ദി​​​​ച്ച വാ​​​​ട​​​​ക ന​​​​ല്‍​കാ​​​​ന്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സ് ത​​​​യാ​​​​റാ​​​​കു​​​​ക​​​​യും ഇ​​​​ന്ന​​​​ലെ ഐ​​​​എ​​​​സ്എ​​​​ല്‍ മ​​​​ത്സ​​​​രം ത​​​​ട​​​​സ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ മു​​​​ന്നോ​​​​ട്ടു​​​പോ​​​​കു​​​​മെ​​​​ന്നും രാ​​​​ത്രി വൈ​​​​കി ടീം ​​​​ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വാ​​​​ട​​​​ക ന​​​​ല്‍​കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ക​​​​ലൂ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സി​​​​ന്‍റെ ഓ​​​​ഫീ​​​​സ് ജി​​​​സി​​​​ഡി​​​​എ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പൂ​​​​ട്ടി​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍​ന്ന് പ്രീ​​​​മാ​​​​ച്ച് വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

Latest News

Up