Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hangs

റീ​ൽ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ യു​വ​തി അ​ബ​ദ്ധ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ന്ദ​യി​ൽ മൊ​ബൈ​ലി​ൽ റീ​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ യു​വ​തി അ​ബ​ദ്ധ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ചു. വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​ര​ണ​ത്തി​ന്‍റെ രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ഹി​നി (27) എ​ന്ന യു​വ​തി മ​രി​ച്ച​ത്.

മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നാ​യി ക​ഴു​ത്തി​ൽ ഒ​രു കു​രു​ക്ക് കെ​ട്ടി സ്റ്റൂ​ളി​ൽ ക​യ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ്റ്റൂ​ളി​ൽ നി​ന്ന് വ​ഴു​തി വീ​ണ മോ​ഹി​നി​യു​ടെ ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​കി​യ​തോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്.

മോ​ഹി​നി​യു​ടെ നാ​ല് വ​യ​സു​ള്ള മ​ക​ൾ മു​റി​ക്കു​ള്ളി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് മ​ര​ണ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​ക്കാ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

മൃ​ത​ദേ​ഹം കു​രു​ക്കി​ൽ നി​ന്ന് താ​ഴെ​യി​റ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Up