ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മതസൗഹാര്‍ദ സംഗമം നടത്തി.
എസ്എന്‍ബിഎസ് സമാജം ഹാളില്‍ നടന്ന സംഗമത്തിന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ദീപം തെളിയിച്ചു. എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് എന്‍.ബി. കിഷോര്‍കുമാര്‍ അധ്യക്ഷനായി.
സമാജം സെക്രട്ടറി വിശ്വംഭരന് മുക്കുളം, ട്രഷറര്‍ വേണു തോട്ടുങ്ങല്‍, എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ്് സന്തോഷ് ചെറാക്കുളം, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, നിസാര്‍ അഹമ്മദ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, നഗരസഭ കൗണ്‍സിലര്‍ ദാസന് മഠത്തിക്കര എന്നി വര് പ്രസംഗിച്ചു.