Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HumanWildlifeConflict

Special

ഋഷികേശിനെ വിറപ്പിച്ച് കരടി; ജനവാസമേഖലയിൽ യുവാക്കൾക്ക് നേരെ പാഞ്ഞടുത്തു

ഋ​ഷി​കേ​ശി​ലെ ശ്യാം​പൂ​ർ മേ​ഖ​ല​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ ക​ര​ടി നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ശ്യാം​പൂ​ർ ഹാ​ട്ടി​ന് സ​മീ​പം ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ ക​ര​ടി ഓ​ടി​ക്കു​ന്ന​തും അ​വ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

യു​വാ​ക്ക​ൾ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ത​ന്നെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ​ശു​ക്ക​ൾ അ​പ​ക​ടം മ​ണ​ത്ത​റി​യു​ക​യും പ​രി​ഭ്രാ​ന്തി​യോ​ടെ ഓ​ടു​ക​യും ചെ​യ്തി​രു​ന്നു.

യു​വാ​ക്ക​ളും പ​ശു​ക്ക​ളും പെ​ട്ടെ​ന്ന് മാ​റി​യ​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. രാ​ജാ​ജി നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്ന് ഭ​ക്ഷ​ണ​വും വെ​ള്ള​വും തേ​ടി ഇ​റ​ങ്ങി​യ​താ​കാം ഈ ​ക​ര​ടി​യെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

സം​ഭ​വ​ത്തി​ന് ശേ​ഷം വി​വി​ധ ഇ​ട​വ​ഴി​ക​ളി​ൽ ക​ര​ടി​യെ ക​ണ്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. ഭ​യം കാ​ര​ണം വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​നോ ക​ട​ക​ൾ തു​റ​ക്കാ​നോ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

വ​ന​ന​ശീ​ക​ര​ണ​വും ന​ഗ​ര​വ​ൽ​ക്ക​ര​ണ​വും മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ​നം​വ​കു​പ്പ് പ്ര​ദേ​ശം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്ക് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും വ​ന്യ​മൃ​ഗ​ത്തെ ക​ണ്ടാ​ൽ ഉ​ട​ൻ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Up