ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോളിനു പിന്നാലെ ഐ ലീഗ് ഫുട്ബോൾ നടത്തിപ്പിനുള്ള ടെൻഡറും ഏറ്റെടുക്കാനാളില്ല. ഐഎസ്എൽ ടെൻഡറിനു പിന്നാലെ നവംബർ 28ന് ആണ് ഫെഡറേഷൻ ഐലീഗ് ടെൻഡർ ക്ഷണിച്ചത്.
ഡിസംബർ 13ന് ടെൻഡർ അപേക്ഷയ്ക്കുള്ള സമയപരിധി കഴിഞ്ഞു. ആരും ഏറ്റെടുക്കതിരുന്നതോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ രണ്ടാം നിര മത്സരമായ ഐലീഗ്, ഐലീഗ് 2, ഐലീഗ് 3 മത്സരങ്ങളും സ്പോണ്‍സറില്ലാതെ പ്രതിസന്ധിയിലായി.