ഭുവനേശ്വർ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐഎസ്എൽ) ഒഡീഷ- ഇന്റർകാശി പോരാട്ടം സമനിലയിൽ അവസാനിച്ചു.
ഇരു ടീമും ആക്രമിച്ചു കളിച്ച് ഗോൾ വല കുലുക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഗോൾ രഹിതമായി മത്സരം അവസാനിച്ചു. ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്റർകാശിക്ക് ജയം കാണാനായില്ല. ഒഡീഷയുടെ ആദ്യ മത്സരമായിരുന്നു. ഇന്റർകാശി ഏഴാം സ്ഥാനത്തും ഒഡീഷ എട്ടാം സ്ഥാനത്തുമാണ്.