Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ifthar Formation

Middle East and Gulf

കേ​ളി ജ​ന​കീ​യ ഇ​ഫ്താ​ർ മാ​ർ​ച്ച് ആ​റി​ന്; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ജ​ന​കീ​യ ഇ​ഫ്താ​ർ മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും. റി​യാ​ദി​ൽ മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ ഇ​ഫ്ത്താ​റാ​ണ് കേ​ളി വ​ർ​ഷം​തോ​റും ന​ട​ത്തി വ​രു​ന്ന​ത്.

മ​ലാ​സ് ലു​ലു ഹൈ​പ്പ​ര്‍ അ​രീ​ന​യി​ലാ​ണ് ഇ​ത്ത​വ​ണ​യും സം​ഗ​മം ന​ട​ക്കു​ന്ന​ത്. ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ഫ്താ​ര്‍ കേ​ളി​യും കേ​ളി കു​ടും​ബ​വേ​ദി​യും സം​യു​ക്ത​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​ഫ്താ​ർ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി. ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭാ അം​ഗ​വു​മാ​യ കെ​പി​എം സാ​ദി​ഖ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

കേ​ളി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം സം​ഘാ​ട​ക സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

സീ​ബ കൂ​വോ​ട് ചെ​യ​ർപേ​ഴ്സ​ൺ രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം, സു​ധീ​ർ പോ​രേ​ടം വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ ക​ൺ​വീ​ന​ർ, കി​ഷോ​ർ ഇ. ​നി​സാം, തോ​മ​സ് ജോ​യ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ, ജോ​സ​ഫ് ഷാ​ജി സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ മോ​ഹ​ൻ​ദാ​സ്, സ​ലിം ആം​ലാ​ദ്, ശ്രീ​ഷ സു​കേ​ഷ് ജോ​യി​ന്‍റ് ക​ൺ​വി​ന​ർ​മാ​ർ, ഗ​താ​ഗ​തം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, വി​ഭ​വ സ​മാ​ഹ​ര​ണം അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി, സ്റ്റേ​ഷ​ന​റി ജ​വാ​ദ് പ​രി​യാ​ട്ട്, പ​ബ്ലി​സി​റ്റി സി​ജി​ൻ കൂ​വ​ള്ളു​ർ, പ​ശ്ചാ​ത്ത​ല സ​ജ്ജീ​ക​ര​ണം ജാ​ഫ​ർ ഖാ​ൻ, ഭ​ക്ഷ​ണം സു​നീ​ർ ബാ​ബു, ഭ​ക്ഷ​ണ പാ​ക്കിം​ഗ് റ​ഫി​ക്ക് ചാ​ലി​യം, വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, സ്റ്റോ​ർ ഇ​ൻ ചാ​ർ​ജ് റ​ഫി​ക്ക് പാ​ല​ത്ത് എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യ 151 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് യോ​ഗം രൂ​പം ന​ൽ​കി.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സീ​ബാ കൂ​വോ​ട്, ജോ​സ​ഫ് ഷാ​ജി എ​ന്നി​വ​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു. ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഷ​മീ​ർ കു​ന്നു​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Up