ഹൊബാർട്ട്: എഫ്ഐഎച്ച് പ്രോ ലീഗ് മത്സരത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് പരാജയം. 0-2ന് സ്പെയിൻ ഇന്ത്യയെ പരാജയപ്പെടുത്തി. തുടർച്ചയായി സമ്മർദം സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ ഇന്ത്യൻ സംഘത്തിന് സാധിച്ചില്ല.
അതേസമയം ലഭിച്ച അവസരം വിനിയോഗിച്ച് ഇഗ്നാസിയോ അബാജോ (6), ഇഗ്നാസിയോ കോബോസ് (36) മിനിറ്റുകളിൽ സ്പെയിനിനായി സ്കോർ ചെയ്തു. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.