Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Wins

ഇന്ത്യയ്ക്ക് തകർപ്പൻ ജയം, പരമ്പര

ഗോഹട്ടി: ന്യൂസിലൻഡിനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ രണ്ട് മത്സരങ്ങൾ ശേഷിക്കെ 3-0ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

ന്യൂസിലൻഡ് ഉയർത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ പത്ത് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധ സെഞ്ചുറി നേടിയ അഭിഷ്ക് ശർമയുടെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെയും ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

അഭിഷേക് ശർമ 20 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 68 റണ്‍സെടുത്തു. സൂര്യകുമാർ യാദവ് 26 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടെ 57 റണ്‍സാണ് അടിച്ചു കൂട്ടിയത്.

സഞ്ജു സാംസണിന്‍റെയും ഇഷാൻ കിഷന്‍റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സഞ്ജു (പൂജ്യം) ഇന്നും നിരാശപ്പെടുത്തി. ഇഷാൻ 13 പന്തിൽ 28 റണ്‍സെടുത്താണ് മടങ്ങിയത്. മാറ്റ് ഹെൻ റിക്കും ഇഷ് സൗധിക്കുമാണ് വിക്കറ്റുകൾ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന്‍റെ തുടക്കം മോശമായിരുന്നു. 5.1 ഓവറിൽ 34 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് കിവീസിനു നഷ്ടമായത്. ഡെവണ്‍ കോണ്‍വേ (1), ടിം സീഫെർട്ട് (12), രച്ചിൻ രവീന്ദ്ര (4) എന്നിവർ നിരാശരായി മടങ്ങി.

പിന്നീട് ഗ്ലെൻ ഫിലിപ്സിന്‍റെയും മാർക്ക് ചാപ്മാന്‍റെയും ഇന്നിംഗ്സുകളാണ് ന്യൂസിലൻഡിനെ വലിയ തകർച്ചയിൽനിന്നും രക്ഷിച്ചത്. ഗ്ലെൻ ഫിലിപ്സ് 40 പന്തിൽ 48 റണ്‍സും ചാപ്മാൻ 23 പന്തിൽ 32 റണ്‍സുമെടുത്തു. ഡാരിൽ മിച്ചൽ 14 റണ്‍സ് നേടി. ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ 17 പന്തിൽ 27 റണ്‍സ് അടിച്ചെടുത്തു.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി വിഷ്ണോയിയും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും പിഴുതു.

Latest News

Up