Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Camp Office

America

മ​ദീ​ന ബ​സ് അ​പ​ക​ടം; ജി​ദ്ദ​യി​ൽ ഇ​ന്ത്യ​ൻ ക്യാ​മ്പ് ഓ​ഫീ​സ് തു​റ​ന്നു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ദീ​ന​യി​ൽ ബ​സും ഡീ​സ​ൽ‌ ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച് കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യം ജി​ദ്ദ​യി​ൽ ക്യാ​മ്പ് ഓ​ഫീ​സ് തു​റ​ന്നു.

അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പെ​ട്ട അ​ബ്ദു​ള്‍ ഷൊ​യി​ബ് മു​ഹ​മ്മ​ദി​നെ മ​ദീ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ഫ​ഹ​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍ സു​രി ക​ണ്ടു. സാ​ധ്യ​മാ​യ എ​ല്ലാ ചി​കി​ത്സ​യി​ലും ഷൊ​യി​ബ് മു​ഹ​മ്മ​ദി​ന് ന​ല്‍​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി കോ​ൺ​സ​ൽ ജ​ന​റ​ൽ അ​റി​യി​ച്ചു.

ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ ഉ​ൾ​പ്പെ​ടെ നാ​ൽ​പ​തി​ലേ​റെ​പ്പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഏ​റെ​യും. 20 സ്ത്രീ​ക​ളും 11 കു​ട്ടി​ക​ളും മ​രി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ക്കു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ ബി​ദ​ർ മൈ​ലൂ​ർ സി​എം​സി കോ​ള​നി​യി​ൽ​നി​ന്നു​ള്ള റ​ഹ്മ​ത്ത് ബീ ​എ​ന്ന എ​ൺ​പ​തു​കാ​രി മ​രി​ച്ച​താ​യി ഇ​ന്ന​ലെ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് ഇ​വ​ർ ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നാ​യി സൗ​ദി​യി​ലേ​ക്കു പോ​യ​ത്.

ഹു​ബ്ബ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൾ ഗ​നി ഷി​ര​ഹ​ട്ടി എ​ന്ന​യാ​ൾ ഉ​ൾ​പ്പെ​ടെ 44 ഇ​ന്ത്യ​ൻ തീ​ർ‌​ഥാ​ട​ക​ർ മ​രി​ച്ച​താ​യി തി​ങ്ക​ളാ​ഴ്ച തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം 42 ഇ​ന്ത്യ​ക്കാ​ർ മാ​ത്ര​മാ​ണ് മ​രി​ച്ച​തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​യു​ന്നു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ സം​സ്കാ​രം മ​ദീ​ന​യി​ൽ​ത്ത​ന്നെ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ഇ​തി​നാ​യി ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്പ​തോ​ളം പേ​ർ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു പോ​യ​താ​യി തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് ഭൂ​രി​ഭാ​ഗം മൃ​ത​ദേ​ഹ​ങ്ങ​ളും. സൗ​ദി​യി​ലെ​ത്തു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഡി​എ​ൻ​എ ശേ​ഖ​രി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ച​ന​ക​ളു​ണ്ട്.

Latest News

Up