Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InspirationDaily

Kouthukam

പരിഹാസങ്ങൾക്കു മുകളിൽ തിളങ്ങുന്ന കിരീടം; ബോഡി ഷെയിമിങ്ങിന് ഇരയായ പെൺകുട്ടിക്ക് മിസ് പ്ലസ് സൈസ് ഇന്ത്യ നൽകിയ സർപ്രൈസ്

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം തൊ​ടു​ന്ന ഒ​രു മ​നോ​ഹ​ര ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ശ​രീ​ര​പ്ര​കൃ​തി​യു​ടെ പേ​രി​ൽ പ​രി​ഹാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്തു​റ്റ സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​ണ് മേ​വ​ൻ മി​സ് പ്ല​സ് സൈ​സ് ഇ​ന്ത്യ അ​ഞ്ജ​ലി ബി. ​ഗു​പ്ത.

ത​ന്‍റെ വ​ണ്ണ​ത്തി​ന്‍റെ പേ​രി​ൽ സ​ഹ​പാ​ഠി​ക​ളി​ൽ നി​ന്നും മ​റ്റും ക​ടു​ത്ത ബോ​ഡി ഷെ​യി​മി​ങ്ങി​ന് ഇ​ര​യാ​കേ​ണ്ടി വ​ന്ന ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി​യു​ടെ സ​ങ്ക​ടം മാ​റ്റാ​ൻ അ​ഞ്ജ​ലി ചെ​യ്ത പ്ര​വൃ​ത്തി​യാ​ണ് ലോ​ക​മെ​ങ്ങു​മു​ള്ള ആ​ളു​ക​ളു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​ത്.

താ​ൻ വ​ലി​യ രീ​തി​യി​ൽ ക​ളി​യാ​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​തി​ന്‍റെ പേ​രി​ൽ വ​ലി​യ മാ​ന​സി​ക വി​ഷ​മ​വും പ​രി​ഹാ​സ​വും അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും ആ ​പെ​ൺ​കു​ട്ടി അ​ഞ്ജ​ലി​യോ​ട് തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു.

ഇ​തു​കേ​ട്ട അ​ഞ്ജ​ലി ഉ​ട​ൻ​ത​ന്നെ ആ ​കു​ട്ടി​യെ അ​ടു​ത്തേ​ക്ക് വി​ളി​ക്കു​ക​യും ത​ന്‍റെ ത​ല​യി​ലു​ണ്ടാ​യി​രു​ന്ന മി​സ് പ്ല​സ് സൈ​സ് ഇ​ന്ത്യ കി​രീ​ടം ആ ​കൊ​ച്ചു മി​ടു​ക്കി​ക്ക് അ​ണി​യി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.

ത​ന്നെ പ​രി​ഹ​സി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി​യെ​ന്നോ​ണം, ആ ​നി​മി​ഷം ത​ന്നെ ആ ​കു​ട്ടി​യു​ടെ മു​ഖം ആ​ത്മ​വി​ശ്വാ​സം കൊ​ണ്ട് പ്ര​കാ​ശി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ഒ​രു യ​ഥാ​ർ​ഥ രാ​ജ​കു​മാ​രി​യെ​പ്പോ​ലെ ചി​രി​ച്ചു​കൊ​ണ്ട് ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ പോ​സ് ചെ​യ്ത ഈ ​കു​ട്ടി​ക്ക് അ​ഞ്ജ​ലി പ്ര​ത്യേ​ക​മാ​യ ചി​ല ഉ​പ​ദേ​ശ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.

അ​ഞ്ജ​ലി ഗു​പ്ത​യു​ടെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ര​ണ്ട് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു.

ല​ക്ഷ​ക്ക​ണ​ക്കി​ന് ലൈ​ക്കു​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ളു​മാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ശ​ബ്ദ​മി​ല്ലാ​ത്ത​വ​ർ​ക്ക് വേ​ണ്ടി സം​സാ​രി​ക്കു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് ത​ന്‍റെ കി​രീ​ട​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ഞ്ജ​ലി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു.

ഈ ​കു​ഞ്ഞി​ന്‍റെ ഉ​ള്ളി​ലെ തി​ള​ക്കം ലോ​കം കാ​ണ​ണ​മെ​ന്നും, സ​ഹ​പാ​ഠി​ക​ളും ചു​റ്റു​മു​ള്ള​വ​രും അ​വ​ളെ പു​തി​യൊ​രു ക​ണ്ണി​ലൂ​ടെ നോ​ക്കി​ക്കാ​ണാ​ൻ ഇ​ത് കാ​ര​ണ​മാ​ക​ട്ടെ എ​ന്നും അ​വ​ർ പ്ര​ത്യാ​ശി​ക്കു​ന്നു.

പ​രി​ഹാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ള​ർ​ന്നു​പോ​കു​ന്ന ഒ​ട്ട​ന​വ​ധി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ പ്ര​ചോ​ദ​ന​മാ​കു​ന്ന ഒ​ന്നാ​യി ഈ ​വീ​ഡി​യോ മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Up