Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iringalakudda

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ വി​ക​സ​നം: കേ​ന്ദ്ര​മ​ന്ത്രി വാ​ക്കു​പാ​ലി​ക്ക​ണ​മെ​ന്ന് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍

ക​ല്ലേ​റ്റും​ക​ര: ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ സ്റ്റേ​ഷ​നെ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ സ്റ്റേ​ഷ​നാ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്ന വാ​ക്കു​പാ​ലി​ക്കാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ ത​യാ​റാ​ക​ണ​മെ​ന്ന് റെ​യി​ല്‍​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സു​രേ​ഷ് ഗോ​പി ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച വേ​ള​യി​ല്‍ ര​ണ്ടാ​മ​ത്തെ സ്റ്റേ​ഷ​നാ​ക്കി ഉ​യ​ര്‍​ത്തു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു വി​രു​ദ്ധ​മാ​യി​ട്ടാ​ണ് ഇ​പ്പോ​ള്‍ മ​ന്ത്രി സം​സാ​രി​ക്കു​ന്ന​ത്. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ അ​ടു​ത്ത സ്‌​കീ​മി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​ന്‍ വ​രു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ന​ട​ത്തി​ത്ത​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി അ​ബ്ദു​ള്‍ റ​ഹ്‌​മാ​നും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി​.

വ​രു​മാ​ന​ത്തി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും ജി​ല്ല​യി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്തു​നി​ല്‍​ക്കു​ന്ന സ്റ്റേ​ഷ​നാ​യി​ട്ടു​കൂ​ടി വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്ക് കി​ട്ടു​ന്നി​ല്ല. കോ​വി​ഡു​കാ​ല​ത്ത് നി​ര്‍​ത്ത​ലാ​ക്കി​യ ട്രെ​യി​നു​ക​ളി​ല്‍ മൂ​ന്ന് ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ​നു​വ​ദി​ക്കാ​മെ​ന്ന് എം​പി പ​റ​യു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം​ന​ല്‍​കു​ക​യും ചെ​യ്തു. ഇ​തി​ല്‍ പാ​ല​രു​വി​ക്കു​മാ​ത്ര​മാ​ണ് സ്റ്റോ​പ്പ​നു​വ​ദി​ച്ച​ത്. രാ​ത്രി 11.30 ക​ഴി​ഞ്ഞാ​ല്‍ രാ​വി​ലെ ആ​റു​വ​രെ ഒ​രു ട്രെ​യി​നും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ സ്റ്റോ​പ്പി​ല്ല.


കാ​ല​ങ്ങ​ളാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും റെ​യി​ല്‍​വേ​യും ഇ​രി​ങ്ങാ​ല​ക്കു​ട​യെ ത​ഴ​യു​ക​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട​യെ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up