Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : J. Philip

ജെ. ഫിലിപ്പിന്‍റെ സംസ്കാരം നടത്തി

ബം​​​​ഗ​​​​ളൂ​​​രു: ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം അ​​​​ന്ത​​​​രി​​​​ച്ച ഇ​​​​ന്ത്യ​​​​ന്‍ ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് മു​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റും മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് വി​​​​ദ​​​​ഗ്ധ​​​​നു​​​​മാ​​​​യ ആ​​​​ല​​​​പ്പു​​​​ഴ പു​​​​ളി​​​​ങ്കു​​​​ന്ന് കാ​​​​പ്പി​​​​ല്‍ കോ​​​​യി​​​​പ്പ​​​​ള്ളി ഷെ​​​​വ​​​​ലി​​​​യാര്‍ പ്ര​​​​ഫ. ജെ. ​​​ഫി​​​​ലി​​​​പ്പി​​​​ന്‍റെ (90) സം​​​​സ്‌​​​​കാ​​​​രം ന​​​ട​​​ത്തി.

ബം​​​​ഗ​​​​ളൂ​​​​രു സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് ഫ്രെ​​​യ്റി ച​​​ർ​​​ച്ചി​​​ൽ ന‌​​​ട​​​ന്ന സം​​​സ്കാ​​​ര​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്ക് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ മു​​​​ഖ്യ​​​​കാ​​​​ര്‍മി​​​​ക​​​​ത്വം വ​​​​ഹി​​​ച്ചു. തു​​​ട​​​ർ​​​ന്ന് 85 ഹൊ​​​​സൂ​​​​ര്‍ റോ​​​​ഡി​​​​ലെ സെ​​​​ന്‍റ് പാ​​​​ട്രി​​​​ക് സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ൽ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ച്ചു.

ശി​​​ഷ‍്യ​​​രും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മ​​​ട​​​ക്കം വ​​​ൻ​​​ജ​​​നാ​​​വ​​​ലി അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​ത്തി​​​യി​​​രു​​​ന്നു. ദീ​​​​പി​​​​ക​​​​യ്ക്കു​​​​വേ‌​​​​ണ്ടി ഫാ. ​​​​കു​​​​ര‍്യ​​​​ൻ വെ​​​​ള്ളാ​​​​യി​​​​ക്ക​​​​ൽ റീ​​​​ത്ത് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

Latest News

Up