Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K-TET Fees

Pathanamthitta

കെ ​ടെ​റ്റ് ഫീ​സ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: കെ​പി​എ​സ്ടി​എ

പ​ത്ത​നം​തി​ട്ട: വ​രു​ന്ന മേ​യി​ൽ സ​ർ​വീ​സി​ൽ ഉ​ള്ള​വ​ർ​ക്ക് പ്ര​ത്യേ​കം ടെ​റ്റ് പ​രീ​ക്ഷ ന​ട​ത്തു​ന്നു എ​ന്ന പേ​രി​ൽ അ​ധ്യാ​പ​ക​രി​ൽ നി​ന്നും ഫീ​സ് നി​ല​വി​ലു​ള്ള​തി​ൽ നി​ന്നും 100 ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്തി​യ​ത് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി. ടെ​റ്റി​ന്‍റെ പേ​രി​ൽ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യ അ​ധ്യാ​പ​ക​രെ കൂ​ടു​ത​ൽ പ്ര​യാ​സ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട് സാ​മ്പ​ത്തി​ക കൊ​ള്ള ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ ന​യം തി​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 500 രൂ​പ​യും സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് 250 രൂ​പ​യു​മാ​ണ് സ​ർ​ക്കാ​ർ ഒ​റ്റ​യ​ടി​ക്ക് വ​ർ​ധി​പ്പി​ച്ച​ത്.ടെ​റ്റ് യോ​ഗ്യ​ത പ​രീ​ക്ഷ​ക​ളെ പോ​ലും സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ടെ​റ്റ് പ​രീ​ക്ഷ​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പു പു​തി​യ പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത് ദു​രൂ​ഹ​വും അ​ധ്യാ​പ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്. നി​ല​വി​ൽ പ​രീ​ക്ഷ എ​ഴു​തി​യ അ​ധ്യാ​പ​ക​ർ ഫ​ലം പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ വി​ജ​യം നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് പു​തി​യ പ​രീ​ക്ഷ​യ്ക്ക് അ​ട​ച്ച തു​ക ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വും വ​രു​ന്നു.​അ​ധ്യാ​പ​ക​രു​ടെ ഡാ​റ്റ ചോ​ർ​ത്തി​യും സാ​മ്പ​ത്തി​ക കൊ​ള​ള ന​ട​ത്തി​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ അ​ട്ടി​മ​റി​ക്കു​ന്ന സ​ർ​ക്കാ​ർ ന​യം തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളും നി​യ​മ​പോ​രാ​ട്ട​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​നും ജി​ല്ലാ ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ,ട്ര​ഷ​റ​ർ പി.​അ​ജി​ത്ത് ഏ​ബ്ര​ഹാം,സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​സ്. പ്രേം, ​ജെ​മി ചെ​റി​യാ​ൻ, എ​സ്. ദി​ലീ​പ് കു​മാ​ർ, വ​ർ​ഗീ​സ് ജോ​സ​ഫ്, സി.​കെ. ച​ന്ദ്ര​ൻ, വി. ​ലി​ബി​കു​മാ​ർ, ബി​റ്റി അ​ന്ന​മ്മ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up