പെരിന്തൽമണ്ണ: അതിജീവിക്കാം കരുത്താർജിക്കാം എന്ന പ്രമേയവുമായി കണ്ണൂരിൽ നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെഎടിഎഫ് ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഉപജില്ലാ സമ്മേളനം നഗരസഭ വൈസ് ചെയർപേഴ്സണ് എം.ബി. ഫസൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് സി.എച്ച്. അബ്ദുൾഷമീർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹുസൈൻ പാറൽ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് പി.കെ. സിയാദ്, വൈസ് പ്രസിഡന്റ് ടി.ടി. ഷഫീഖ്, വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി എ. ഫൈസൽ ഷാനവാസ്, സമദ്, മുഹമ്മദ് ഷംസുദീൻ, എം. നൗഫൽ നസീർ എന്നിവർ പ്രസംഗിച്ചു.