ചങ്ങനാശേരി: കെസിഎസ്എല്‍ സംസ്ഥാന കലോത്സവത്തില്‍ 374 പോയിന്റുകള്‍ നേടിയ ചങ്ങനാശേരി അതിരൂപതയ്ക്ക് ഓവറോള്‍ കിരീടം.
എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളിലുമായി രണ്ട് ദിവസമായി സംഘടിപ്പിച്ച മത്സരത്തില്‍ 302 പോയിന്റുകള്‍ നേടിയ ഇടുക്കി രൂപത രണ്ടാം സ്ഥാനവും 296 പോയിന്റുകള്‍ നേടിയ കോതമംഗലം രൂപത മൂന്നാം സ്ഥാനവും നേടി.
സംസ്ഥാന ചെയര്പേഴ്സന് നേഹ മരിയ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിന് സംസ്ഥാന ഡയറക്ടര്‍ ഫാ.ലിജോ ഓടത്തക്കല്‍, അതിരൂപത ഡയറക്ടര്‍ ഫാ.ജോജോ പള്ളിച്ചിറ, ഫാ.ടോണി ചെത്തിപ്പുഴ, ഫാ.റോജി വല്ലയില്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഡോ.ജോബി മൂലയില്‍ വിജയികള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷത്തെ കലാത്സവം ഇരിങ്ങാലക്കുട രൂപതയില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.