Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KUWJ

വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കണം: കെയുഡബ്ല്യുജെ

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​യ​മ​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന വ​ർ​ക്കിം​ഗ് ജേ​ർ​ണ​ലി​സ്റ്റ് ആ​ക്ട് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ ലേ​ബ​ർ കോ​ഡ് പ്ര​കാ​രം ഒ​രു സാ​ധാ​ര​ണ കാ​റ്റ​ഗ​റി​യാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ത്യേ​ക നി​യ​മ പ​രി​ര​ക്ഷ ആ​വ​ശ്യ​മു​ള്ള വി​ഭാ​ഗ​മെ​ന്ന നി​ല​യി​ൽ വ​ർ​ക്കിം​ഗ് ജേ​ർ​ണ​ലി​സ്റ്റ് ആ​ക്ട് പു​തു​ക്കി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തേ​ണ്ട​താ​വ​ശ്യ​മാ​ണെ​ന്നും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ 20000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം മു​ന്നോ​ട്ടു​വ​ച്ച​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റെ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ എ​ന്നി​വ​ർ പ​റ​ഞ്ഞു.

District News

കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ സ​മ്മേ​ള​നം

പ​ത്ത​നം​തി​ട്ട: പ​ത്ര​പ്ര​വ​ര്‍​ത്ത​ക പെ​ന്‍​ഷ​ന്‍ കാ​ലോ​ചി​ത​മാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റെ​ജി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ന്‍ റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ എ​സ് ഷാ​ജ​ഹാ​ന്‍ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. എ. ​ബി​ജു, പ്ര​ദീ​പ് അ​ങ്ങാ​ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​മേ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബോ​ബി ഏ​ബ്ര​ഹാം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ന​മ്പ്യാ​ര്‍, ബി​ജു മോ​ഹ​ൻ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ര്‍, ജി. ​രാ​ജേ​ഷ് കു​മാ​ർ, എം.​ജെ. പ്ര​സാ​ദ്, കൃ​ഷ്ണ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up