Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kala Kuwait

Middle East and Gulf

ക​ല കു​വൈ​റ്റ് ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി:​ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (ക​ല കു​വൈ​റ്റ്)‌ ഫി​ലിം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ട്ടാ​മ​ത് മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു. അ​ൽ ന​ജാ​ത്ത് സ്കൂ​ൾ മം​ഗ​ഫി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ല കു​വൈ​റ്റ്‌ പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  

ന​ടി​യും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ രോ​ഹി​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ല കു​വൈ​റ്റ്‌ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ്‌ പ്ര​സി​ഡ​ന്‍റു​മാ​യ സ​ന​ൽ കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഫെ​സ്റ്റി​വ​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മ​ല​യാ​ളം​മി​ഷ​ൻ കു​വൈ​റ്റ്‌ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജെ. ​സ​ജി ച​ട​ങ്ങി​ൽ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ഹി​ക്മ​ത് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ന് മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​സ്റ്റി​ൻ ന​ന്ദി പ​റ​ഞ്ഞു.

സം​വി​ധാ​യ​ക​ൻ ഷ​രീ​ഫ് ഈ​സ, ക​ല കു​വൈ​റ്റ്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. പ്ര​വീ​ൺ, ജോ​യി​ൻ സെ​ക്ര​ട്ട​റി പ്ര​സീ​ദ് ക​രു​ണാ​ക​ര​ൻ, ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി നി​ഷാ​ന്ത് ജോ​ർ​ജ്, ഫ​ഹ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി ബി​ജോ​യ്, ക​ല കു​വൈ​റ്റ്‌ ഫി​ലിം സൊ​സൈ​റ്റി ക​ൺ​വീ​ന​ർ അ​ജി​ത്ത് പ​ട്ട​മ​ന എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

63 കൊ​ച്ചു സി​നി​മ​ക​ൾ മാ​റ്റു​ര​ച്ച ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ വി.​കെ. ശ്രീ​ജി​ത്ത്‌ സം​വി​ധാ​നം ചെ​യ്ത "The third triumphet' മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. ഷൈ​ജു ജോ​ൺ മാ​ത്യു സം​വി​ധാ​നം ചെ​യ്ത "ഇ​ത​ൾ' എ​ന്ന സി​നി​മ​യാ​ണ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ സി​നി​മ​യ്ക്കു​ള്ള അ​വാ​ർ​ഡ്നേ​ടി​യ​ത്.

രാ​ജീ​വ്‌ ദേ​വാ​ന​ന്ദ​നം സം​വി​ധാ​നം ചെ​യ്ത "പ​ന്തം', സു​ശാ​ന്ത് സു​കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ഫോ​ർ​മാ​റ്റ്‌ എ​ന്നി​വ മി​ക​ച്ച സി​നി​മ​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം നേ​ടി. "The third triumphet' എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത വി.​കെ. ശ്രീ​ജി​ത്ത്‌ ആ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ.

The shoes എ​ന്ന സി​നി​മ​യി​ലൂ​ടെ വി​മ​ൽ പി. ​വേ​ലാ​യു​ധ​ൻ മി​ക​ച്ച സ്ക്രി​പ്റ്റ് റൈ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സാ​യി​പ്പി​ന്‍റെ കൂ​ടെ ഒ​രു രാ​ത്രി എ​ന്ന സി​നി​മ​യ്ക്ക് മി​ക​ച്ച സ്ക്രി​പ്റ്റ് റൈ​റ്റെ​റി​നു​ള്ള സ്പെ​ഷ്യ​ൽ ജൂ​റി പു​ര​സ്‌​കാ​രം നി​ഖി​ൽ പ​ള്ള​ത്ത് നേ​ടി.

ആ​വി​ർ​ഭാ​വം എ​ന്ന സി​നി​മ​യി​ലൂ​ടെ മി​ക​ച്ച സി​നി​മ​ട്ടോ​ഗ്രാ​ഫി​കു​ള്ള അ​വാ​ർ​ഡ് അ​ശ്വി​ൻ ശ​ശി​കു​മാ​ർ, മി​ക​ച്ച സൗ​ണ്ട് ഡി​സൈ​ന​ർ അ​ശ്വി​ൻ, ബെ​സ്റ്റ് ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ ആ​ന​ന്ദ് ശ്രീ​കു​മാ​ർ എ​ന്നി​വ​ർ അ​വാ​ർ​ഡ് ക​ര​സ്ത​മാ​ക്കി.

ബെ​സ്റ്റ് എ​ഡി​റ്റ​ർ​ക്കു​ള്ള അ​വാ​ർ​ഡ് "Ray of Hope' എ​ന്ന സി​നി​മ​യ്ക്ക് അ​ര​വി​ന്ദ് കൃ​ഷ്ണ​ൻ അ​ർ​ഹ​നാ​യി. "The third triumphet' എ​ന്ന സി​നി​മ​യി​ൽ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​ച്ച നി​ഷാ​ദ് മു​ഹ​മ്മ​ദ്‌ ന​ല്ല ന​ട​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി.

ഭ്ര​മം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ആ​ൻ​ഡ്രി​യ ഷ​ർ​ളി ഡി​ക്രൂ​സ് മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി. "Hope' എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ഇ​സാ​ൻ ഹി​ൽ​മി* ആ​ണ് മി​ക​ച്ച ബാ​ല​താ​രം. കൂ​ടാ​തെ "Room of shadows' എ​ന്ന സി​നി​മ​യി​ലൂ​ടെ ഇ​വ​ഞ്ജ​ലീ​ന മ​റി​യ സി​ബി മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സ്പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി.

ജൂ​റി അം​ഗ​ങ്ങ​ൾ മ​ത്സ​ര ഫ​ല പ്ര​ഖ്യാ​പ​ന​വും മൈ​ക്രോ ഫി​ലിം ഫെ​സ്റ്റി​വ​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും ന​ൽ​കി.

Latest News

Up