Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalmegi

ഫി​ലി​പ്പീ​ൻ​സി​ൽ ക​ൽ​മേ​ഗി ചു​ഴ​ലി​ക്കാ​റ്റി​ൽ 26 മ​ര​ണം

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ വീ​ശി​യ ക​ൽ​മേ​ഗി ചു​ഴ​ലി​ക്കാ​റ്റി​ൽ 26 മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്‌​തു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലാ​ണ് മ​ര​ണ​ങ്ങ​ളേ​റെ​യും. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

മ​ണി​ക്കൂ​റി​ൽ 130 കി​ലോ മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റു വീ​ശു​ന്ന​ത് തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ ദ്വീ​പാ​യ സെ​ബു​വി​ലെ പ​ട്ട​ണ​ങ്ങ​ളും ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ൽ​മേ​ഗി ചു​ഴ​ലി​ക്കാ​റ്റ് വി​യ​റ്റ്‌​നാ​മി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് പ്ര​വ​ച​നം. വി​യ​റ്റ്‌​നാ​മി​ൽ ഇ​തി​ന​കം ത​ന്നെ റി​ക്കാ​ർ​ഡ് മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.

ഏ​ക​ദേ​ശം നാ​ലു ല​ക്ഷം പേ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് ഓ​ഫി​സി​ലെ ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റാ​ഫേ​ലി​റ്റോ അ​ല​ജാ​ൻ​ഡ്രോ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ വ​ട​ക്ക​ൻ മി​ൻ​ഡാ​നോ ദ്വീ​പി​ൽ ത​ക​ർ​ന്നു​വീ​ണ് ആ​റു ജീ​വ​ന​ക്കാ​ർ മ​രി​ച്ച​താ​യി ഫി​ലി​പ്പീ​ൻ​സ് എ​യ​ർ​ഫോ​ഴ്സ് (പി​എ​എ​ഫ്) അ​റി​യി​ച്ചു.

Latest News

Up