Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannada Cinima Photographer

മ​ല​യാ​ളി അ​റി​യാ​ത്ത ക​ന്ന​ട​യു​ടെ മ​ല​യാ​ളി എം.​എ​സ്. രാ​ജ​പ്പ ഓ​ർ​മ​യാ​യി

വൈ​​​​പ്പി​​​​ൻ: അ​​​​ര നൂ​​​​റ്റാ​​​​ണ്ടോ​​​​ളം ക​​​​ന്ന​​​​ട സി​​​​നി​​​​മ​​​​ക​​​​ൾ​​​​ക്കാ​​​​യി കാ​​​​മ​​​​റ ച​​​​ലി​​​​പ്പി​​​​ച്ച മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം എം.എസ്. രാ​​​​ജ​​​​പ്പ ഓ​​​​ർ​​​​മ​​​​യാ​​​​യി. 2005ൽ ​​​​സി​​​​നി​​​​മാ​​​ലോ​​​​കം വി​​​​ട്ട രാ​​​​ജ​​​​പ്പ മൈ​​​​സൂ​​​​രു​​​വി​​​​ലെ ജെ​​​​പി ന​​​​ഗ​​​​റി​​​​ൽ വി​​​​ശ്ര​​​​മ​​​ജീ​​​​വി​​​​തം ന​​​​യി​​​​ച്ചു​​​​വ​​​​ര​​​​വെ ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സ​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. 97 വ​​​​യ​​​​സാ​​​​യി​​​​രു​​​​ന്നു.

എ​​​​റ​​​​ണാ​​​​കു​​​​ളം കു​​​​മ്പ​​​​ള​​​​ങ്ങി​​​യി​​​ലെ മു​​​​ട​​​​വ​​​​ശേ​​​​രി രാ​​​​ജ​​​​പ്പ​​​​ൻ എ​​​​ന്ന രാ​​​​ജ​​​​പ്പ 1955ൽ ​​​​ത​​​​ന്‍റെ 25-ാമ​​​​ത്തെ വ​​​​യ​​​​സി​​​​ൽ മൈ​​​​സൂ​​​​രു​​​വി​​​ലേ​​​ക്ക് വ​​​​ണ്ടി ക​​​​യ​​​​റി​​​​യ​​​​താ​​​​ണ്. ചെ​​​​ന്നെ​​​​ത്തി​​​​യ​​​​ത് മൈ​​​​സൂ​​​​രു​​​വി​​​ലെ പ്രീ​​​​മി​​​​യ​​​​ർ സ്റ്റു​​​​ഡി​​​​യോ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. കാ​​​​മ​​​​റ സ​​​​ഹാ​​​​യി​​​​യാ​​​​യി അ​​​​വി​​​​ടെ​ കൂ​​​​ടി. പി​​​​ന്നീ​​​​ട് ഇ​​​​വി​​​​ടെ​​​നി​​​​ന്ന് 200 ഓ​​​​ളം ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ ചീ​​​​ഫ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് കാ​​​​മ​​​​റാ​​​​മാ​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

ധ​​​​ർ​​​​മേ​​​​ന്ദ്ര ആ​​​​ദ്യ​​​​മാ​​​​യി അ​​​​ഭി​​​​ന​​​​യി​​​​ച്ച ഷോ​​​​ല ഔ​​​​ർ സ്വ​​​​പ്ന എ​​​​ന്ന സി​​​​നി​​​​മ അ​​​​ഭ്ര​​​​പാ​​​​ളി​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്തി​​​​യ​​​​ത് രാ​​​​ജ​​​​പ്പ​​​​യാ​​​​ണ്. കൃ​​​​ഷ്‌​​​​ണ സൈ​​​​ഗാ​​​​ൾ കാ​​​​മ​​​​റാ​​​​മാ​​​​നാ​​​​യ ഈ ​​​​ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ചീ​​​​ഫ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് കാ​​​​മ​​​​റാ​​​​മാ​​​​നാ​​​​യി​​​​രു​​​​ന്നു ഇ​​​​ദ്ദേ​​​​ഹം. ക​​​​ന്ന​​​​ട​​​​യി​​​​ലെ മാ​​​​ടി​​​​മ​​​​നൈ എ​​​​ന്ന സി​​​​നി​​​​മ​​​​യ്ക്കു​​​വേ​​​​ണ്ടി​​​​യാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി സ്വ​​​​ന്തം നി​​​​ല​​​യ്​​​​ക്കു കാ​​​​മ​​​​റ ച​​​​ലി​​​​പ്പി​​​​ച്ച​​​ത്. ​കൂ​​​​ടാ​​​​തെ കൊ​​​​ങ്കി​​​​ണി, ലം​​​​ബാ​​​​ണി ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​റ​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യും രാ​​​​ജ​​​​പ്പ കാ​​​​മ​​​​റ​​​​യേ​​​​ന്തി.

ക​​​​ന്ന​​​​ട സി​​​​നി​​​​മാ​​​​ലോ​​​​ക​​​​ത്ത് ഏ​​​​റെ പ്ര​​​​ശ​​​​സ്തി​ നേ​​​​ടി​​​​യ രാ​​​​ജ​​​​പ്പ​​​​ൻ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ദ്ദേ​​​​ഹം അ​​​​ജ്ഞാ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു. വ​​​​ല്ല​​​​പ്പോ​​​​ഴു​​​​മൊ​​​​ക്കെ നാ​​​​ട്ടി​​​​ൽ ബ​​​​ന്ധു​​​​ക്ക​​​​ളെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നെ​​​​ത്തു​​​​മെ​​​​ന്ന​​​​ല്ലാ​​​​തെ മ​​​​റ്റു ബ​​​​ന്ധ​​​​ങ്ങ​​​​ളൊ​​​​ന്നും മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​നോ​​​​ടി​​​​ല്ല. ജീ​​​​വി​​​​ത​​​​പ​​​​ങ്കാ​​​​ളി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​പ്പോ​​​​ഴും അ​​​​തും ക​​​​ന്ന​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു​​​ത​​​​ന്നെ​​​​യാ​​​​യി.

ഇ​​​​തി​​​​നി​​​​ടെ 1958​ൽ ​​​രാ​​​​മു കാ​​​​ര്യാ​​​​ട്ടി​​​​ന്‍റെ മി​​​​ന്നാമി​​​​നു​​​​ങ്ങ് എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ൽ കാ​​​​മ​​​​റ അ​​​​സി​​​സ്റ്റ​​​​ന്‍റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​താ​​​​ണ് മ​​​​ല​​​​യാ​​​​ള​​​സി​​​​നി​​​​മ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം.

മൈ​​​​സൂ​​​​രു​​​വി​​​​ൽ മൂ​​​​വി ഇ​​​​ന്‍റ​​​​ർ​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​ന്ന​​​പേ​​​​രി​​​​ൽ സ്വ​​​​ന്ത​​​​മാ​​​​യൊ​​​​രു സ്റ്റു​​​​ഡി​​​​യോ തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ദ്ദേ​​​​ഹം ഇ​​​​ന്ത്യ എ​​​​വ​​​​രി​​​​ഹോം ക്രൂ​​​​സേ​​​​ഡ് എ​​​​ന്ന ആ​​​​ഗോ​​​​ള സം​​​​ഘ​​​​ട​​​​ന​​​​യ്ക്കു​​​വേ​​​​ണ്ടി ര​​​​ണ്ടു ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി സി​​​​നി​​​​മ​​​​ക​​​​ൾ ചെ​​​​യ്‌​​​​തി​​​​ട്ടു​​​​ണ്ട്. കൂ​​​​ടാ​​​​തെ ര​​​​ണ്ട് ഹോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മ​​​ക​​​​ൾ​​​​ക്കു പി​​​​ന്നി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

ഇ​​​​ട​​​​ക്കാ​​​​ല​​​​ത്ത് മൂ​​​​വി​​​​ലാ​​​​ൻ​​​​ഡ് സി​​​​നി​​​​മാ​​​മാ​​​​ഗ​​​​സി​​​​ന്‍റെ മൈ​​​​സൂ​​​​രു ക​​​​റ​​​​ൻ​​​​സ്പോ​​​​ണ്ട​​​​ന്‍റാ​​​​യി. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ സി​​​​റ്റി ഫി​​​​ലിം ജേ​​​​ർ​​​​ണ​​​​ലി​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​കൂ​​​​ടി അ​​​​ല​​​​ങ്ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. കു​​​​റ​​​​ച്ചു​​​കാ​​​​ലം ബി​​​​ബി​​​​സി​​​​ക്കു​​​വേ​​​​ണ്ടി​​​​യും കാ​​​​മ​​​​റ ച​​​​ലി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഭാ​​​​ര്യ: സ​​​​ത്യ​​​​പ്രേ​​​​മ​​​​കു​​​​മാ​​​​രി. മ​​​​ക​​​​ൾ: ചി​​​​ത്ര. മ​​​​രു​​​​മ​​​​ക​​​​ൻ: ര​​​​ജ​​​​നി​​​​കാ​​​​ന്ത് രാ​​​​ജ അ​​​​ര​​​​സ്.

Latest News

Up