Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karuvallikad

Pathanamthitta

ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി

ചു​ങ്ക​പ്പാ​റ: മ​ധ്യ​തി​രു​വ​താം​കൂറി​ലെ ക്രൈ​സ്ത കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നി​ർ​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​നം തു​ട​ങ്ങി. വ​ലി​യ നോ​മ്പി​ലെ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വി​ശു​ദ്ധ കു​രി​​ശി​ന്‍റെ തീ​ർ​ഥ​യാ​ത്ര​യും മ​ല​മു​ക​ളി​ൽ കു​ർ​ബാ​ന​യും ഉ​ണ്ടാ​കും.

നോ​ന്പി​ലെ ഒ​ന്നാം വെ​ള്ളി ദി​ന​ത്തി​ൽ ചു​ങ്ക​പ്പാ​റ ചെ​റു​പു​ഷ്പം ദേ​വാ​ല​യ വി​കാ​രി ഫാ. ​ടോ​ണി മ​ണി​യ​ൻ​ചി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സ​മൂ​ഹം മ​ല​യു​ടെ അ​ടി​വാ​ര​മാ​യ ഇ​ല​ഞ്ഞി​പ്പു​റം പ​ടി​യി​ൽ നി​ന്ന് വി​ശു​ദ്ധ കു​രി​ശി​ന്‍റെ തീ​ർ​ഥ​യാ​ത്ര ന​ട​ത്തി മ​ല​മു​ക​ളി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​തീ​ർ​ഥാ​ട​ന പാ​ത വെ​ഞ്ച​രി​ച്ച് മ​ല​മു​ക​ളി​ൽ ഫാ. ​മോ​ബ​ൻ​ചൂ​ര​വ​ടി കു​ർ​ബാ​ന അ​ർ​പ്പി​ക്കും. പാ​തി നോ​മ്പു മു​ത​ൽ എ​ല്ലാ ദി​വ​സ​വും രാ​പ​ക​ൽ തീ​ർ​ഥാ​ട​ന​ത്തി​ന് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് തീ​ർ​ഥാ​ട​ന കേ​ന്ദ്രം വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി കാ​ച്ചാ​ങ്കോ​ട്ട്, ഫാ. ​മോ​ബ​ൻ​ചൂ​ര​വ​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Up