Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kashinath Rajiv

കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടുകാ​യ​ൽ നീ​ന്തി​ക്ക​ട​ന്ന് റി​ക്കാ​ർ​ഡി​ട്ട് ഏ​ഴാം ക്ലാ​സു​കാ​ര​ൻ

കോ​​​ത​​​മം​​​ഗ​​​ലം: കൈ​​​ക​​​ൾ ബ​​​ന്ധി​​​ച്ച് വേ​​​മ്പ​​​നാ​​​ട്ടുകാ​​​യ​​​ലി​​​ൽ 11 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ന്തി​​​ക്ക​​​ട​​​ന്ന് റി​​​ക്കാ​​​ർ​​​ഡി​​​ട്ട് ഏ​​​ഴാം ക്ലാ​​​സു​​​കാ​​​ര​​​ൻ.

പോ​​​ത്താ​​​നി​​​ക്കാ​​​ട് സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ ഏ​​​ഴാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി കാ​​​ശി​​​നാ​​​ഥ് രാ​​​ജീ​​​വ് ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ചേ​​​ർ​​​ത്ത​​​ല കു​​​മ്പേ​​​ൽ ക​​​രി​​​യി​​​ൽ ക​​​ട​​​വു മു​​​ത​​​ൽ കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ വൈ​​​ക്കം ബീ​​​ച്ച് വ​​​രെ​​​യു​​​ള്ള 11 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം നീ​​​ന്തി​​​യാ​​​ണ് റി​​​ക്കാ​​​ർ​​​ഡ് സ്ഥാ​​​പി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.25ന് ​​​ആ​​​രം​​​ഭി​​​ച്ച നീ​​​ന്ത​​​ൽ 9.46ന് ​​​വൈ​​​ക്കം ബീ​​​ച്ചി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു. 2.21 മ​​​ണി​​​ക്കൂ​​​ർ കൊ​​​ണ്ടാ​​​ണ് കാ​​​ശി​​​നാ​​​ഥ്‌ നീ​​​ന്തി​​​ക്ക​​​യ​​​റി​​​യ​​​ത്.

കോ​​​ത​​​മം​​​ഗ​​​ലം അ​​​ക്വാ​​​ട്ടി​​​ക് ക്ല​​​ബ് കോ​​​ച്ച് ബി​​​ജു ത​​​ങ്ക​​​പ്പ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ത്തൊ​​​ഴു​​​ക്കു​​​ള്ള മൂവാ​​​റ്റു​​​പു​​​ഴ​​​യാ​​​റ്റി​​​ലാ​​​യി​​​രു​​​ന്നു കാ​​​ശി​​​നാ​​​ഥി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​നം. കോ​​​ച്ച് ബി​​​ജു ത​​​ങ്ക​​​പ്പ​​​നും പ്രോ​​​ഗ്രാം കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എ.​​​പി. അ​​​ൻ​​​സി​​​ലും ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന 32-ാമ​​​ത്തെ വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡി​​​നുവേ​​​ണ്ടി​​​യു​​​ള്ള സാ​​​ഹ​​​സി​​​ക നീ​​​ന്ത​​​ലാ​​​യി​​​രു​​​ന്നു.

ചേ​​​ന്നം പ​​​ള്ളി​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്ത് മെ​​​ംബർ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം പി. ​​​ര​​​ജി​​​ത ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.തു​​​ട​​​ർ​​​ന്ന് ബീ​​​ച്ചി​​​ൽ ന​​​ട​​​ന്ന അ​​​നു​​​മോ​​​ദ​​​ന യോ​​​ഗ​​​ത്തി​​​ൽ വൈ​​​ക്കം ന​​​ഗ​​​ര​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഡി. ​​​ര​​​ഞ്ജി​​​ത് കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ​​​ല്ലാ​​​രി​​​മം​​​ഗ​​​ലം പ്ര​​​ണ​​​വം വീ​​​ട്ടി​​​ൽ രാ​​​ജീ​​​വ്- പ്ര​​​സീ​​​ജ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് കാ​​​ശി​​​നാ​​​ഥ്.

Latest News

Up