Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keli Kala Samskarika Vedi

Middle East and Gulf

പ്ര​വാ​സി​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​ന ഉ​റ​വ വ​റ്റു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​കം: പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ൻ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​നം വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ന​ഗ​റി​ൽ ആ​രം​ഭി​ച്ചു. ര​ണ്ട് ദി​വ​സ​ത്തെ സ​മ്മേ​ള​നം സി​പി​എം മ​ല​പ്പു​റം മു​ൻ ജി​ല്ലാ ക​മ്മ​റ്റി അം​ഗ​വും പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​വു​മാ​യ പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ര​ണാ​ധി​കാ​രി​ക​ളെ ജ​നം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പ​ക​രം തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​വ​രെ ഭ​ര​ണാ​ധി​കാ​രി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന അ​വ​സ്ഥ എ​സ്ഐ​ആ​ർ മു​ഖേ​ന സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. സാ​മ്രാ​ജ്യ​ത്വ ന​യ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​ൻ ക​പ​ട ദേ​ശീ​യ​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ തൊ​ഴി​ൽ തേ​ടി പ്ര​വാ​സം സ്വീ​ക​രി​ച്ചി​രു​ന്ന​വ​രി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, പു​തി​യ പ്ര​വാ​സി​ക​ൾ സ്വ​സ്ഥ​ജീ​വി​തം തേ​ടി​യാ​ണ് പോ​കു​ന്ന​തെ​ന്നും അ​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ മ​ടി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​വാ​സി​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ൽ പ​ല രാ​ഷ്ട്ര​ങ്ങ​ളും വി​മു​ഖ​ത കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, കേ​ര​ള​ത്തെ പ്ര​തി​സ​ന്ധി​ക്കാ​ല​ങ്ങ​ളി​ലും കൈ​പി​ടി​ച്ചു​യ​ർ​ത്തി ഇ​ന്ത്യ​യി​ലെ മി​ക​ച്ച പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന സം​സ്ഥാ​ന​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച പ്ര​വാ​സി​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​ന ഉ​റ​വ വ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് പി​ണ​റാ​യി താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​നെ ക്ഷ​ണി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ നി​യ​ന്ത്രി​ച്ചു. രാ​ജീ​വും സം​ഘ​വും ആ​ല​പി​ച്ച സ്വാ​ഗ​ത​ഗാ​ന​ത്തോ​ടെ തു​ട​ക്ക​മാ​യ സ​മ്മേ​ള​ന​ത്തി​ൽ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, നൗ​ഫ​ൽ സി​ദ്ദീ​ഖ് എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര സ്വാ​ഗ​തം പ​റ​ഞ്ഞു. പ​തി​നൊ​ന്നാം സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഫ​ണ്ട് സു​നി​ൽ ഉ​ദി​നൂ​ക്കാ​ര​നും ഇ​സ്മാ​യി​ൽ കൊ​ടി​ഞ്ഞി​ക്കും കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം കൈ​മാ​റി.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ഷ​ഹീ​ബ വി​കെ, മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​മോ​ൻ സ്റ്റീ​ഫ​ൻ, എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ചി​ല്ല കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ, റെ​ഡ് സ്റ്റാ​ർ സെ​ക്ര​ട്ട​റി റി​യാ​സ് പ​ള്ളാ​ട്ട്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷ​മീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

ര​ണ്ടാം ദി​വ​സം പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കും. 15 ഏ​രി​യ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 380 പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Latest News

Up