Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kenya

നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങി

ന​​​​​യ്റോ​​​​​ബി: കെ​​​​​നി​​​​​യ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ന​​​​​യ്റോ​​​​​ബി​​​​​യി​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന ബ​​​​​ഹു​​​​​നി​​​​​ല​​​​​ക്കെ​​​​​ട്ടി​​​​​ടം ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ് നി​​​​​ര​​​​​വ​​​​​ധി ​​പ്പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്ക്.

കെ​​​​​ട്ടി​​​​​ടാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ളിൽ കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ള്ള ശ്ര​​​​​മം ഊ​​​​​ർ​​​​​ജി​​​​​ത​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. 16 നി​​​​​ല​​​​​ക​​​​​ളു​​​​​ള്ള കെ​​​​​ട്ടി​​​​​ട​​​​​മാ​​​​​ണ് ത​​​​​ക​​​​​ർ​​​​​ന്ന​​​​​ത്. അ​​​​​പ​​​​​ക​​​​​ട​​​​​സ്ഥ​​​​​ല​​​​​ത്ത് നി​​​​​ര​​​​​വ​​​​​ധി സ​​​​​ന്ന​​​​​ദ്ധ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ട്.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ന്‍റെ വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ൾ ഇ​​​​​തു​​​​​വ​​​​​രെ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല.

NRI

ഉ​റു​മ്പ് ക​ള്ള​ക്ക​ട​ത്ത്; കെ​നി​യ​യി​ൽ നാ​ലു പേ​ർ​ക്ക് ശി​ക്ഷ

നെ​യ്റോ​ബി: ഉ​റു​മ്പ് ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്ക് ശി​ക്ഷ. കെ​നി​യ​യി​ലാ​ണു സം​ഭ​വം. ബെ​ൽ​ജി​യ​ത്തി​ൽ​നി​ന്നു​ള്ള ര​ണ്ടു പേ​ർ, വി​യ​റ്റ്നാം സ്വ​ദേ​ശി, കെ​നി​യ​ക്കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണു പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ നെ​യ്‌​വാ​ഷ​യി​ൽ ശി​ക്ഷ​ല​ഭി​ച്ച​ത്.

5300 ഉ​റു​ന്പു​ക​ളു​മാ​യി​ട്ടാ​ണ് ഇ​വ​രെ ക​ഴി​ഞ്ഞ​മാ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൽ അ​യ്യാ​യി​രം ഉ​റു​ന്പു​ക​ളും ബെ​ൽ​ജി​യം​കാ​രു​ടെ പ​ക്ക​ലാ​യി​രു​ന്നു. വി​നോ​ദ​ത്തി​നാ​യി ഉ​റു​ന്പു​ക​ളെ ശേ​ഖ​രി​ച്ചു​വെ​ന്നാ​ണു നാ​ലു പേ​രും പ​റ​ഞ്ഞ​ത്.

പ​ക്ഷേ ഒ​ന്നോ ര​ണ്ടോ അ​ല്ല, അ​യ്യാ​യി​രം ഉ​റു​മ്പു​ക​ളു​ണ്ടെ​ന്നു പ​റ​ഞ്ഞ കോ​ട​തി ഇ​വ​രു​ടെ വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ല. 7,700 ഡോ​ള​ർ വ​രു​ന്ന കെ​നി​യ​ൻ തു​ക പി​ഴ അ​ട​യ്ക്കാ​നാ​ണ് കോ​ട​തി ഇ​വ​രോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തെ ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

ആ​ഫ്രി​ക്ക​ൻ ഹാ​ർ​വെ​സ്റ്റ​ർ എ​ന്ന വ​ലി​യ ഇ​നം അ​ട​ക്ക​മു​ള്ള ഉ​റു​ന്പു​ക​ളെ​യാ​ണ് ഇ​വ​രി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. അ​രു​മ​ക​ളാ​യി വ​ള​ർ​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കാ​ണ് ഉ​റു​മ്പുക​ളെ വി​ൽ​ക്കു​ന്ന​ത്.

ആ​ഫ്രി​ക്ക​ൻ ഹാ​ർ​വെ​സ്റ്റ​റി​ന് യൂ​റോ​പ്പി​ലും ഏ​ഷ്യ​യി​ലും വ​ലി​യ ഡി​മാ​ൻ​ഡു​ണ്ട്. ഒ​രെ​ണ്ണ​ത്തി​ന് 220 ഡോ​ള​ർ വ​രെ വി​ല കി​ട്ടു​മ​ത്രേ.

Latest News

Up