നെല്ലിക്കുറ്റി: ഹെൽത്തി കേരള കാമ്പയിന്റെ ഭാഗമായി ഏരുവേശി പഞ്ചായത്തിനെ ക്ഷയരോഗമുക്ത പഞ്ചായത്തായി മാറ്റുന്നതിനായുള്ള ബോധവത്കരണവും സ്ക്രീനിംഗും സംഘടിപ്പിച്ചു.
നെല്ലിക്കുറ്റി കേരളോദയ വായനശല യുവജനവേദിയുമായി സഹകരിച്ച് ഏരുവേശി പിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി ടൗൺ സ്ക്വയറിൽ നടത്തിയ ബോധവത്കരണ ക്ലാസ് ഏരുവേശി പഞ്ചായത്ത് മുൻ പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.
ഏരുവേശി പഞ്ചായത്തിനെ ക്ഷയരോഗ മുക്തിയിൽ ബ്രോൺസ് മെഡലിൽ നിന്നും സിൽവർ മെഡലിൽ എത്തിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ജൂണിയർ ഹെർത്ത് ഇൻസ്പെക്ടർ കെ. ദീപ വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ബാബു ക്ലാസുകൾക്ക് നേതൃത്വം നൽകി. എച്ച്എംഎൽഎസ്പി നീതു തോമസ് ക്ഷയരോഗ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.