Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Public Service Commission

പി​എ​സ്‌​സി ചോ​ദ്യ​പേ​പ്പ​റു​ക​ൾ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ

പു​​​തു​​​ക്കാ​​​ട്: പി​​​എ​​​സ്‌​​​സി ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ വ​​​ഴി​​​യോ​​​ര​​​ത്ത് ഉ​​​പേ​​​ക്ഷി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​വി​​​ധ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ന​​​ട​​​ന്ന പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ളാ​​​ണ് കെ​​​ട്ടു​​​ക​​​ളാ​​​യി പു​​​തു​​​ക്കാ​​​ട് പാ​​​ഴാ​​​യി റോ​​​ഡി​​​ലെ അ​​​ര​​​മ​​​ന പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​ത്ത് ഉ​​​പേ​​​ക്ഷി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. രാ​​​വി​​​ലെ നാ​​​ട്ടു​​​കാ​​​രാ​​​ണ് റോ​​​ഡി​​​ൽ കി​​​ട​​​ക്കു​​​ന്ന ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ ക​​​ണ്ട​​​ത്.

ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ൽ പി​​​എ​​​സ്‌​​​സി ന​​​ട​​​ത്തി​​​യ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ളാ​​​ണു കി​​​ട്ടി​​​യ​​​ത്. പ​​​രീ​​​ക്ഷ​​​യ്ക്കു​​​ശേ​​​ഷം ബാ​​​ക്കി​​​വ​​​രു​​​ന്ന ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ അ​​​ത​​​തു പി​​​എ​​​സ്‌​​​സി ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ച് ക​​​രാ​​​റു​​​കാ​​​ർ​​​ക്കു കൈ​​​മാ​​​റു​​​ക​​​യാ​​​ണു പ​​​തി​​​വ്.

ക​​​രാ​​​റു​​​കാ​​​ർ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ പി​​​എ​​​സ്‌​​​സി ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണം. ഇ​​​ങ്ങ​​​നെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വീ​​​ണു​​​പോ​​​യ​​​താ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു. പു​​​തു​​​ക്കാ​​​ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു മാ​​​റ്റി​​​യ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ പി​​​ന്നീ​​​ട് ക​​​രാ​​​റു​​​കാ​​​ർ എ​​​ത്തി കൊ​​​ണ്ടു​​​പോ​​​യി.

Latest News

Up