Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kopi Luwak

ആനപ്പിണ്ടത്തിൽനിന്നു കാപ്പി! നല്ല രുചി, പൊള്ളുന്ന വില

ലോക​ത്തി​ലെ ഏ​റ്റ​വും അ​പൂ​ര്‍​വ​വും വി​ല​പി​ടി​പ്പു​ള്ള​തു​മാ​യ കാ​പ്പി​ക​ളി​ലൊ​ന്നാ​ണ് താ​യ്‌​ല​ന്‍​ഡി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ബ്ലാ​ക്ക് ഐ​വ​റി കോ​ഫി. സാ​ധാ​ര​ണ കാ​പ്പി​യേ​ക്കാ​ള്‍ ക​യ്പ് കു​റ​വും ‌ചോ​ക്ലേ​റ്റി​ന്‍റെ സ്വാ​ദു​മാ​ണ് ഈ ​കാ​പ്പി​യെ പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​ത്. ആ​രെ​യും അ​ടി​മ​ക​ളാ​ക്കു​ന്ന കാ​പ്പി​യു​ടെ സ്വാ​ദി​ന്‍റെ പി​ന്നി​ലെ ര​ഹ​സ്യം എ​ന്താ​ണെ​ന്നു ക​ണ്ടു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​ര്‍. ആ​ന​യു​ടെ വ​യ​റ്റി​ലെ ബാ​ക്ടീ​രി​യ​ക​ളാ​ണ് മ​നം​മ​യ​ക്കു​ന്ന സ്വാ​ദി​ന്‍റെ പി​ന്നി​ലെ​ന്നു പു​തി​യ പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു.

ആ​ന​യു​ടെ ഉ​ദ​ര​ത്തി​ലെ മാ​ജി​ക്

താ​യ്‌​ല​ന്‍​ഡി​ലെ ഒ​രു എ​ലി​ഫ​ന്‍റ് സാം​ഗ്ച്വ​റി​യി​ലാ​ണ് ഈ ​പ്ര​ത്യേ​ക കാ​പ്പി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​റ​ബി​ക്ക ഇ​ന​ത്തി​ല്‍​പ്പെ​ട്ട കാ​പ്പി​പ്പ​ഴ​ങ്ങ​ള്‍ ആ​ന​ക​ള്‍​ക്കു ഭ​ക്ഷ​ണ​മാ​യി ന​ല്‍​കു​ന്നു. ആ​ന​യു​ടെ ദ​ഹ​ന പ്ര​ക്രി​യ ക​ഴി​ഞ്ഞു പു​റ​ത്തു​വ​രു​ന്ന പി​ണ്ട​ത്തി​ല്‍​നി​ന്നു കാ​പ്പി​ക്കു​രു​ക്ക​ള്‍ വേ​ര്‍​തി​രി​ച്ചെ​ടു​ത്ത് വൃ​ത്തി​യാ​ക്കി വ​റു​ത്തെ​ടു​ത്താ​ണ് ബ്ലാ​ക്ക് ഐ​വ​റി കോ​ഫി ത​യാ​റാ​ക്കു​ന്ന​ത്. ടോ​ക്കി​യോ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ത​കു​ജി യ​മ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഗ​വേ​ഷ​ണ​ത്തി​നു പി​ന്നി​ല്‍. കാ​പ്പി​പ്പ​ഴം ക​ഴി​ക്കു​ന്ന ആ​ന​ക​ളു​ടെ​യും അ​ല്ലാ​ത്ത​വ​യു​ടെ​യും ദ​ഹ​ന​വ്യ​വ​സ്ഥ അ​വ​ര്‍ നി​രീ​ക്ഷി​ച്ചു.

ക​യ്പ്പ് കു​റ​യ്ക്കും ബാ​ക്ടീ​രി​യ

കാ​പ്പി​ക്കു​രു​വി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന പെ​ക്റ്റി​ന്‍ എ​ന്ന ഘ​ട​ക​മാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ കാ​പ്പി വ​റു​ക്കു​മ്പോ​ള്‍ അ​തി​നു ക​യ്പ്പ് ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍, ആ​ന​യു​ടെ വ​യ​റ്റി​ലു​ള്ള പ്ര​ത്യേ​ക​ത​രം ബാ​ക്ടീ​രി​യ​ക​ള്‍ ഈ ​പെ​ക്റ്റി​നെ വ​ന്‍​തോ​തി​ല്‍ വി​ഘ​ടി​പ്പി​ക്കു​ന്നു. പെ​ക്റ്റി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തോ​ടെ, കു​രു വ​റു​ത്തെ​ടു​ക്കു​മ്പോ​ള്‍ ക​യ്പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. ഇ​താ​ണ് ബ്ലാ​ക്ക് ഐ​വ​റി കോ​ഫി​ക്ക് രു​ചി ന​ല്‍​കു​ന്ന​ത്.

വൈ​വി​ധ്യ​മാ​ര്‍​ന്ന ബാ​ക്ടീ​രി​യ​ക​ള്‍

കാ​പ്പി​പ്പ​ഴം ക​ഴി​ക്കു​ന്ന ആ​ന​ക​ളു​ടെ വ​യ​റ്റി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന ബാ​ക്ടീ​രി​യ​ക​ള്‍ കാ​ണ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. കാ​പ്പി​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് ഈ ​ബാ​ക്ടീ​രി​യ​ക​ളു​ടെ വ​ള​ര്‍​ച്ച​യെ സ​ഹാ​യി​ക്കു​ന്നു​ണ്ടാ​കാം എ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ നി​ഗ​മ​നം. മൃ​ഗ​ങ്ങ​ളു​ടെ ദ​ഹ​ന പ്ര​ക്രി​യ​യും സൂ​ക്ഷ്മ​ജീ​വി​ക​ളും ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി​യി​ല്‍ എ​ങ്ങ​നെ​യൊ​ക്കെ മാ​റ്റം വ​രു​ത്തു​ന്നു എ​ന്ന​തി​ലേ​ക്കാ​ണ് ഈ ​പ​ഠ​നം വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. കൃ​ത്രി​മ​മാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള ബാ​ക്ടീ​രി​യ​ക​ളെ ഉ​പ​യോ​ഗി​ച്ച് പു​തി​യ രു​ചി​ക​ളി​ലു​ള്ള കാ​പ്പി​യും മ​റ്റ് പു​ളി​പ്പി​ച്ച ഭ​ക്ഷ​ണ​ങ്ങ​ളും നി​ര്‍​മി​ക്കാ​ന്‍ ഈ ​ക​ണ്ടെ​ത്ത​ല്‍ സ​ഹാ​യി​ച്ചേ​ക്കാം.

സിവെറ്റ് കോഫി

ഇതുപോലെ പ്രസിദ്ധമായ മറ്റൊരു വിഭാഗം കോഫിയാണ് സിവെറ്റ് കോഫി. ഇ​തി​നെ കൊ​പ്പി ലു​വാ​ക് എ​ന്നും വി​ളി​ക്കു​ന്നു. മേൽപ്പറഞ്ഞ രീതിതന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. പ​ഴു​ത്ത കാ​പ്പി​പ്പ​ഴ​ങ്ങ​ൾ വെ​രു​കിനെക്കൊണ്ടു തീറ്റിക്കും. പിന്നീട് വെ​രു​കി​ന്‍റെ കാ​ഷ്ഠ​ത്തി​ൽനി​ന്നു വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന ​കു​രു​ക്ക​ൾ വ​റു​ത്തെ​ടു​ത്തു കാ​പ്പി​പ്പൊ​ടി ത​യാ​റാ​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​കൂ​ടി​യ കാ​പ്പി​ക​ളി​ലൊ​ന്നാ​ണ് ഇ​ത്. കർണാടകയിലെ കുടകിൽ സിവെറ്റ് കോഫി ഉ​ത്പാ​ദി​പ്പി​ക്കുന്നുണ്ട്.

Latest News

Up