തിരുവനന്തപുരം: കുണ്ടമൺ കടവ് പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. വിളപ്പിൽശാല സ്വദേശി ആതിര(29)ആണ് പുഴയിലേക്ക് ചാടിയത്.
സംഭവം കണ്ട നാട്ടുകാർ പിന്നാലെ ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു. കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ യുവതിയെ കരയ്ക്ക് എത്തിച്ചിരുന്നു.
പിന്നീട് ഫയർഫോഴ്സിന്റെ ആംബുലൻസിൽ യുവതിയെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.