Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuwait City Marthoma

Middle East and Gulf

കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "കൊ​യ്ത്തു​ത്സ​വം 2025', "കു​ടും​ബ​സം​ഗ​മം' എ​ന്നി​വ ആ​വേ​ശ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. "ഞ​ങ്ങ​ളെ പു​നഃ​സ്ഥാ​പി​ക്കേ​ണ​മേ' എ​ന്ന ഈ ​വ​ർ​ഷ​ത്തെ പ്രാ​ർ​ഥ​നാ ചി​ന്ത​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​യി വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് ന​വോ​ന്മേ​ഷം പ​ക​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ തി​രു​മേ​നി ഡോ. ​യൂ​യാ​കിം മാ​ർ കൂ​റി​ലോ​സ് ഔ​ദ്യോ​ഗി​ക​മാ​യി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. 62 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും സ​ഭാ ചു​മ​ത​ല​ക്കാ​രും ക്ഷ​ണി​ക്ക​പ്പെ​ട്ട വി​ശി​ഷ്ടാ​തി​ഥി​ക​ളും തി​രു​മേ​നി​മാ​രും അ​ണി​നി​ര​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​രി​മി​ത തൃ​പാ​ഠി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ക്നാ​നാ​യ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ കു​റി​യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് തി​രു​മേ​നി, മാ​ർ​ത്തോ​മ്മാ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം തി​രു​മേ​നി എ​ന്നി​വ​ർ ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കി.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നി​ര​ണം മാ​രാ​മ​ൺ ഭ​ദ്രാ​സ​ന ട്ര​സ്റ്റി അ​നീ​ഷ് കു​ന്ന​പ്പു​ഴ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​ഭാ-​സാ​മൂ​ഹി​ക നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ ര​ഞ്ജി​നി ജോ​സ്, ലി​ബി​ൻ സ്ക​റി​യ, അ​നൂ​പ് കോ​വ​ളം, ക​ലാ​ഭ​വ​ൻ സു​ധി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ട​വ​കാം​ഗ​ങ്ങ​ളും വി​വി​ധ പോ​ഷ​ക സം​ഘ​ട​ന​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് വ​ർ​ണ​പ്പൊ​ലി​മ​യേ​കി. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ വി​വി​ധ ഭ​ക്ഷ​ണ ശാ​ല​ക​ളും പ്ര​വ​ർ​ത്തി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ഫി​നോ എം. ​തോ​മ​സ്, ഔ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Up