District News
പത്തനംതിട്ട: പത്രപ്രവര്‍ത്തക പെന്ഷന് കാലോചിതമായി വര്‍ധിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബിജു കുര്യന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. വിശാഖന് റിപ്പോര്‍ട്ടും ട്രഷറര്‍ എസ് ഷാജഹാന് കണക്കും അവതരിപ്പിച്ചു. എ. ബിജു, പ്രദീപ് അങ്ങാടിക്കല്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബോബി ഏബ്രഹാം, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീദേവി നമ്പ്യാര്‍, ബിജു മോഹൻ, വിനോദ് ഇളകൊള്ളൂര്‍, ജി. രാജേഷ് കുമാർ, എം.ജെ. പ്രസാദ്, കൃഷ്ണമോഹന് എന്നിവര്‍ പ്രസംഗിച്ചു.