ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ തങ്ങളുടെ കേന്ദ്രങ്ങൾ തകർത്തുവെന്ന് പരസ്യമായി സമ്മതിച്ച് ലഷ്കറെ തൊയ്ബ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫ്. ഇന്ത്യയുടെ ആക്രമണത്തിൽ ഭീകരവാദ കേന്ദ്രങ്ങൾ തകർന്നില്ലെന്ന പാകിസ്ഥാന്റെ വാദങ്ങളെ പൊളിക്കുന്നതാണ് തീവ്രവാദ സംഘടനയായ ലഷ്കറെ തൊയ്ബ കമാൻഡറിന്റെ വെളിപ്പെടുത്തൽ.
മേയ് ആറിനും ഏഴിനും ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ലഷ്കർ ആസ്ഥാനമായ മർകസ്-ഇ-തയ്ബ പൂർണമായും തകർന്നെന്ന് റൗഫ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തു.
അമേരിക്ക രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദ നേതാവാണ് ഹാഫിസ് അബ്ദുൽ റൗഫ്. ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ഖബറടക്ക പ്രാർഥനകൾക്കും ഹാഫിസാണ് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.