Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Led By Andhra Governor

മ​ദീ​ന അ​പ​ക​ടം; ആ​ന്ധ്രാ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രതിനിധി സം​ഘം സൗ​ദി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​രു​ൾ​പ്പ​ടെ മ​രി​ച്ച മ​ദീ​ന അ​പ​ക​ട​ത്തി​ൽ ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ആ​ന്ധ്രാ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ എ​സ്. അ​ബ്ദു​ൾ ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രതിനിധി സം​ഘം സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കും.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി (സി​പി​വി & ഒ​ഐ​എ) അ​രു​ൺ കു​മാ​ർ ചാ​റ്റ​ർ​ജി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കും. സ​ഘം സൗ​ദി​യി​ൽ ബു​ധ​നാ​ഴ്ച​യെ​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

"മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യ​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള യാ​ത്രാ സൗ​ക​ര്യ​വും സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്നു​ണ്ട്. ഈ ​ദു​ര​ന്ത​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന് ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് പൂ​ർ​ണ​മാ​യും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്'- വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

മ​ക്ക​യി​ൽ നി​ന്ന് മ​ദീ​ന​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച ബ​സ് ഓ​യി​ൽ ടാ​ങ്ക​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് വാ​ഹ​നം മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. 45പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

Latest News

Up