Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leela Mathai

സൈ​ബ​ർ ​ത​ട്ടി​പ്പ്: വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യ്ക്ക് 6.38 കോടി നഷ്‌ടപ്പെട്ടു

കൊ​​​ച്ചി: മും​​​​ബൈ പോ​​​​ലീ​​​​സ് എ​​​​ന്ന വ്യാ​​​​ജേ​​​​ന ആ​​​​ൾ​​​​മാ​​​​റാ​​​​ട്ടം ന​​​​ട​​​​ത്തി എ​​​​ളം​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​നി​​​​യും വ​​​​യോ​​​​ധി​​​​ക​​​​യു​​​​മാ​​​​യ വീ​​​​ട്ട​​​​മ്മ​​​​യെ ക​​​​ബ​​​​ളി​​​​പ്പി​​​​ച്ച് 6,38,21,864 രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു. എ​​​​ളം​​​​കു​​​​ളം ത​​​​ൻ​​​​സീ​​​​ൽ ഷാ​​​​ല​​​​റ്റ് ഫ്ലാ​​​​റ്റ് ന​​​​മ്പ​​​​ർ 8 സി​​​യി​​​​ൽ ലീ​​​​ലാ​ മ​​​​ത്താ​​​​യി (77) യാ​​​​ണു ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. വീ​​​ട്ട​​​മ്മ​​​യു​​​ടെ പ​​​​രാ​​​​തി​​​​പ്ര​​​കാ​​​രം കൊ​​​​ച്ചി സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

മും​​​​ബൈ പോ​​​​ലീ​​​​സി​​​​ൽ​​​നി​​​​ന്നാ​​​​ണു വി​​​​ളി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ​​​​റ​​​​ഞ്ഞ പ്ര​​​​തി​​​​ക​​​​ൾ മ​​​​ണി ലോ​​​ൺ ഡ്രിം​​​​ഗ് ഇ​​​​ട​​​​പാ​​​​ടി​​​​ൽ പ്ര​​​​തി​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ടെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​യാ​​​​ണു കേ​​​​സ്. വീ​​​​ട്ട​​​​മ്മ സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സി​​​​ൽ നേ​​​​രി​​​​ട്ടു ന​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ ഇ​​​​വ​​​​രി​​​​ൽ​​​നി​​​​ന്നു​ പ​​​​ണം അ​​​​പ​​​​ഹ​​​​രി​​​​ച്ച പ്ര​​​​തി​​​​ക​​​​ളു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്.

ക​​​ഴി​​​ഞ്ഞ ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ മൂ​​​​ന്നു മു​​​​ത​​​​ലാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ വി​​​​വി​​​​ധ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് വീ​​​​ട്ട​​​​മ്മ പ​​​​ണം ട്രാ​​​​ൻ​​​​സ്ഫ​​​​ർ ചെ​​​​യ്ത​​​​ത്. ഒ​​​​ന്നു​​​​മു​​​​ത​​​​ൽ നാ​​​​ലു​​​വ​​​​രെ​​​​യു​​​​ള​​​​ള പ്ര​​​​തി​​​​ക​​​​ളാ​​​​യ പ്ര​​​​ദീ​​​​പ് ജ​​​യ്‌​​​​സ്വാ​​​​ൾ, കീ​​​​ർ​​​​ത്തി​​​​ശ്രീ, അ​​​​ങ്കി​​​​ത് തി​​​​വാ​​​​രി, അ​​​​ശോ​​​​ക് മ​​​​ണ്ടേ​​​​ല എ​​​​ന്നി​​​​വ​​​​രു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണു പ​​​​ണം അ​​​​യ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്ന് സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

പ്ര​​​​തി​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​വി​​​​ഭാ​​​​ഗം ശേ​​​​ഖ​​​​രി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Latest News

Up