പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെ യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയം വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണെന്ന് കെപിസിസി കോർ കമ്മിറ്റി അംഗം പ്രഫ.പി.ജെ. കുര്യൻ.
പത്തനംതിട്ട ഡിസിസി ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരുമയോടെ പ്രവർത്തിച്ചാൽ ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഉണ്ടായ വൻ വിജയം ആവർത്തിച്ച് ജില്ലയിലെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളും തിരിച്ചു പിടിക്കുവാൻ കഴിയുമെന്ന് പി.ജെ കുര്യൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി, ജനറൽ സെക്രട്ടറിമാരായ പി. മോഹൻരാജ്, പഴകുളം മധു, എൻ. ഷൈലാജ്, മുൻ എംഎൽഎ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെപിസിസി അംഗം മാത്യു കുളത്തുങ്കൽ, സെക്രട്ടറി അനീഷ് വരിക്കണ്ണാമല,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, സഹകരണ വേദി ജില്ലാ ചെയർമാൻ കെ.ജയവർമ്മ, ഡി.ഡി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, റോബിൻ പീറ്റർ,വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, സിന്ധു അനിൽ, കാട്ടൂർ അബ്ദുൾ സലാം, റെജി തോമസ് സിന്ധു അനിൽ, കെ.കെ. റോയി സൺ, കെ.സതീഷ് ബാബു,ഹരികുമാർ പൂതങ്കര, ഷാം കുരുവിള, കോശി. പി.സഖറിയ, ഏബ്രഹാമാത്യു പനച്ചിമൂട്ടിൽ എസ്.വി പ്രസന്നകുമാർ , ഡി.എൻ. തൃതീപ് , സുനിൽ എസ്. ലാൽ, ഏഴംകുളം അജു ,എം എസ് പ്രകാശ് വിനീതാ അനിൽ, കെ.ജി അനിത, രമാ ജോഗീന്ദർ എന്നിവർ പ്രസംഗിച്ചു